കാണാതായ കുട്ടി പിതാവിന് മുന്നില്‍, കുട്ടിയുടെ അമ്മ ആശുപത്രിയിലെന്ന് യുവാവിന്‍റെ മറുപടി;കയ്യോടെ പിടികൂടി
കോഴിക്കോട്: മലപ്പുറം പുത്തനത്താണിയിൽ നിന്ന് കാണാതായ 15 വയസുകാരനെ മതാപിതാക്കള്‍ക്ക് അപ്രതീക്ഷിതമായി തിരിച്ചു കിട്ടി.തട്ടിക്കൊണ്ടുപോയ ആളെയും കുട്ടിയെയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് പിതാവ് കാണുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി അബ്ബാസിനെ ബന്ധുക്കള്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
പെരുന്നാള്‍ അവധി കഴിഞ്ഞ് സ്കൂളില്‍ പോയ കുട്ടിയെ കഴിഞ്ഞ 18നാണ് കാണാതാവുന്നത്. ഓട്ടോയില്‍ സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്ധുക്കളും നാട്ടുക്കാരും നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ പിതാവും ബന്ധുകളും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ്.

റെയില്‍വേ സ്റ്റേഷൻ കവാടത്തിന് മുമ്പില്‍ നില്‍ക്കുന്ന പിതാവിന്‍റെ കണ്‍മുമ്പിലൂടെ യുവാവ് കുട്ടിയുമായി നടന്ന് പോകുകയായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞ പിതാവ് ഇയാളെ ഉടൻ തന്നെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ കുട്ടിയുടെ തീരെ സുഖമില്ലാത്ത അവസ്ഥയിലാണെന്നും, ആശുപത്രിയിലേക്ക് കാണാൻ പോകുകയാണെന്നുമായിരുന്നു യുവാവിന്‍റെ മറുപടി. തുടര്‍ന്ന് പിതാവ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ടൗണ്‍ സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസ് സംഘം അബ്ബാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊടുവള്ളിയിൽ പഠിച്ചപ്പോൾ പരിചയപ്പെട്ട കൂട്ടുകാരന്റെ വീട്ടിൽ ഒരു ദിവസം തങ്ങിയ ശേഷം തിരിച്ചു കോഴിക്കോട്ടുനിന്നു ട്രെയിനിൽ താനൂരിലേക്കു വരുമ്പോഴാണു കുട്ടിയെ അബ്ബാസ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു കേസെടുത്തു.
കൂടുതല്‍ അന്വേഷണത്തിനു ശേഷം മറ്റു വകുപ്പുകൾ ചുമത്തുന്നതു തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു.
ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും












Click it and Unblock the Notifications