കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കള്ളസത്യം ചെയ്തവന്‍ കൊണം പിടിക്കൂല'; കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യലിന് പുതിയ കേന്ദ്രം വരുന്നു

Google Oneindia Malayalam News

"എന്നാ നമുക്ക് കൊടിഞ്ഞി പള്ളിയില്‍ സത്യത്തിന് വെക്കാം" തീരാത്ത പല തർക്കങ്ങള്‍ക്കും അവസാന വാക്കായി മലപ്പുറത്തെ പ്രത്യേകിച്ച് തിരൂരങ്ങാടി ഭാഗത്തെുള്ളവർ പൊതുവെ പറയുന്ന വാക്കാണിത്. ഇക്കൂട്ടത്തില്‍ മുസ്ലിം മതവിശ്വാസികളും ഇതരമ മതസ്ഥരുമുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി ആളുകളാണ് കൊടിഞ്ഞി പള്ളിയില്‍ സത്യംവെക്കാനെത്താറുമുണ്ട്. പൊലീസ് സ്റ്റേഷനിലും കോടതികളിലും പോലും തീര്‍പ്പാകാത്ത പല തർക്കങ്ങള്‍ക്കും കൊടിഞ്ഞിയിലെ സത്യം വെക്കലിലൂടെ പരിഹാരമാവുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്

ഇപ്പോഴിതാ കൊടിഞ്ഞി പള്ളിയിലെ സത്യം വെക്കാനുള്ള പുതിയ ആസ്ഥാനം അഥവാ 'മസ്ലഹത്ത് മജ്‌ലിസ്' നാടിന് സമര്‍പ്പിക്കപ്പെടുകയാണ്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 14ന് വൈകീട്ട് മൂന്നിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവ്വഹിക്കും. അന്നേ ദിവസം തന്നെ തങ്ങള്‍ കൊടിഞ്ഞി മഹല്ല് ഖാദിയായും സ്ഥാനമേല്‍ക്കും.

ആയിരക്കണക്കിന് വിശ്വാസികളാണ് സത്യം ചെയ്യാനായി

ആയിരക്കണക്കിന് വിശ്വാസികളാണ് സത്യം ചെയ്യാനായി ഇവിടെ എത്താറുള്ളത്. സത്യം ചെയ്യാനായി എത്തുന്നവരോട് പള്ളി കമ്മിറ്റി ഭാരവാഹികള്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസ്സിലാക്കും. ഇതിന് ശേഷം മാത്രമേ സത്യം ചെയ്യിക്കാറുള്ളു. പലപ്പോഴും സത്യം ചെയ്യാന്‍ എത്തിയവര്‍ സത്യം ചെയ്യുന്നതിന് മുമ്പ് തന്നെ തർക്കം പരിഹരിക്കപ്പെട്ട് മടങ്ങാറുമുണ്ട്. ഇത്തരം ചർച്ചകളെല്ലാം പള്ളിയില്‍ വെച്ച് തന്നെയായിരുന്നു നടന്നിരുന്നത്. ഇത് പള്ളിയുടെ പ്രവർത്തനങ്ങളെ കൂടി ബാധിച്ചതോടെയാണ് സത്യ ചെയ്യാനും അത് സംബന്ധിച്ച ചർച്ചകള്‍ക്കുമായി മസ്‍ലഹത്ത് മജ്‌ലിസ് എന്ന പേരില്‍ പുതിയ കെട്ടിടം പണിതത്.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

കൊടിഞ്ഞി പള്ളിയിലെത്തി ആരെങ്കിലും കള്ളസത്യം

കൊടിഞ്ഞി പള്ളിയിലെത്തി ആരെങ്കിലും കള്ളസത്യം ചെയ്താല്‍ അവർക്ക് വൈകാതെ തന്നെ ദുരനുഭവം ഉണ്ടാവുമെന്നാണ് വിശ്വാസം. കോടതികളില്‍ നിന്ന് പോലും പരിഹരിക്കപ്പെടാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഇവിടെ നിന്നും സത്യം ചെയ്ത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. കോടതികള്‍ സത്യത്തിനായി ഇങ്ങോട്ട് നിര്‍ദേശിക്കുമ്പോള്‍ കക്ഷികള്‍ക്ക് പുറമെ കോടതിയില്‍ നിന്നുള്ള ജീവനക്കാരും ഇവിടെ എത്താറുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്. സത്യം ചെയ്യുന്നതിനായി നേരത്തെ ബുക്ക് ചെയ്യണം. ഒരു വെള്ളിയാഴ്ച മൂന്ന് സത്യം ചെയ്യല്‍ മാത്രമാണ് ഇവിടെ നടക്കാറുള്ളത്.

നാട്ടിലെ പ്രശ്‌ന പരിഹാര കേന്ദ്രമായ പള്ളി കൊടിഞ്ഞിയിലെ

നാട്ടിലെ പ്രശ്‌ന പരിഹാര കേന്ദ്രമായ പള്ളി കൊടിഞ്ഞിയിലെ സര്‍വ മനുഷ്യരേയും ഒന്നിച്ചുനിര്‍ത്തുന്ന കേന്ദ്രബിന്ദു കൂടിയാണ്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ചതാണ് കൊടിഞ്ഞി പള്ളിയെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. കടുവാളൂര്‍, ചെറുപ്പാറ, പയ്യോളി, കാളംതിരുത്തി, കുറൂല്‍, കോറ്റത്തങ്ങാടി, അല്‍അമീന്‍നഗര്‍, തിരുത്തി, സെന്‍ട്രല്‍ബസാര്‍, ഫാറൂഖ് നഗര്‍, പനക്കത്തായം തുടങ്ങിയ ചെറുപ്രദേശങ്ങള്‍ വന്ന് ചേരുന്ന പ്രധാന കേന്ദ്രമായി കൂടി കൊടിഞ്ഞി പള്ളി നിലകൊള്ളുന്നു.

നാട്ടിലെ ഏക ഖബര്‍സ്ഥാനും ഇവിടെത്തന്നെ.

നാട്ടിലെ ഏക ഖബര്‍സ്ഥാനും ഇവിടെത്തന്നെ. മുസ്ലിം വിശ്വാസികളില്‍ തന്നെ വ്യത്യസ്ത ചിന്താഗതിക്കാര്‍ നാട്ടിലുണ്ടെങ്കിലും എല്ലാവരുടെയും അവസാന അത്താണിയും കൊടിഞ്ഞിപള്ളിയാണ്. മമ്പുറം തങ്ങളുടെ കാലത്ത് തന്നെ ഇവിടുത്തെ സത്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ഇവിടെ വന്ന് കള്ളസത്യം ചെയ്യുന്നവർക്ക് ദുരുനുഭവങ്ങള്‍ ഉണ്ടായതായും വിശ്വാസികള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പല കഥകളും നാട്ടില്‍ നിലനില്‍ക്കുന്നുമുണ്ട്.

കൊടിഞ്ഞി പള്ളിക്ക് കുറ്റിയടിച്ച ആശാരിമാരുടെ പരമ്പര

കൊടിഞ്ഞി പള്ളിക്ക് കുറ്റിയടിച്ച ആശാരിമാരുടെ പരമ്പര ഇന്നും നാട്ടിലെ അറിയപ്പെട്ട സ്ഥാനം നോട്ടക്കാരാണ്. തന്റെ സഹോദരി പുത്രനായിരുന്ന സയ്യിദ് ഹുസൈന്‍ ജിഫ്രി അവര്‍കളെയാണ് തങ്ങള്‍ ഈ പള്ളിയുടെ കൈകാര്യങ്ങളെല്ലാം ഏല്‍പ്പിച്ചിരുന്നത്. കൊടിഞ്ഞി പള്ളിയുടെ മുന്‍വശത്തെ മഖാമിലാണ് ഇന്ന് അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്.

മതസൌഹാർദ്ദത്തിന്റെ മികച്ച മാതൃക കൂടിയാണ്

മതസൌഹാർദ്ദത്തിന്റെ മികച്ച മാതൃക കൂടിയാണ് കൊടിഞ്ഞി പള്ളി. കൊടിഞ്ഞിപ്പള്ളിയിലെ ചില ചടങ്ങുകളില്‍ ഹിന്ദു വിശ്വാസികള്‍ക്ക് പ്രത്യേക അവകാശമുണ്ട്. റമസാന്‍ഇരുപത്തേഴാംരാവില്‍ പള്ളിയിലെത്തിക്കുന്ന പലഹാരത്തിന്റെ മൂന്നിലൊരു ഭാഗം ഹൈന്ദവ വിശ്വാസികള്‍ക്കുള്ളതാണ്. ഈ പലഹാരം കൈപ്പറ്റാനായി നിരവധിയാളുകള്‍ എല്ലാ റംസാനിലും പള്ളിയിലെത്താറുമുണ്ട്.

 'അവരോട് ചോദിച്ചാല്‍ ഇറങ്ങിപ്പോടാ എന്ന് പറയും'; പൃഥ്വിരാജ് നല്‍കിയത് 49 ലക്ഷമെന്നും മല്ലിക സുകുമാരന്‍ 'അവരോട് ചോദിച്ചാല്‍ ഇറങ്ങിപ്പോടാ എന്ന് പറയും'; പൃഥ്വിരാജ് നല്‍കിയത് 49 ലക്ഷമെന്നും മല്ലിക സുകുമാരന്‍

English summary
malappuram kodinji mosque: A new center is being prepared for swearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X