കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ ഇഫ്താര്‍കിറ്റ് വിതരണത്തിന് ഓരോ വര്‍ഷം മണ്ഡലം കെഎംസിസി വകയിരുത്തുന്നത് എട്ട് ലക്ഷമെന്ന്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണ മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലില്‍ മങ്കട മണ്ഡലം ഖത്തര്‍ കെഎംസിസിയുടെ സാമ്പത്തിക സഹായത്തോടെ മണ്ഡലംമുസലീം ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടത്തുന്ന നോബ് തുറ ഇഫ്ത്താര്‍ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന ജന:സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായിരുന്നു.

കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍,മണ്ഡലം സെക്രട്ടറി അഡ്വ.ടി. കുഞ്ഞാലി, അമീര്‍ പാതാരി ,ഖത്തര്‍ കെ.എം.സി.സി.മണ്ഡലം വൈസ് പ്രസിഡന്റ് ഉമ്മര്‍ നെല്ലേ ങ്ങര, സെക്രട്ടറി ഉസ്മാന്‍ കക്കാട്ടില്‍തുടങ്ങിയവര്‍ പങ്കെടുത്തു.മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്താര്‍, മുത്തായം,അത്തായം ഉള്‍പ്പെടെ റംസാനിലെ മുഴുവന്‍ ദിവസങ്ങളിലും വിഭവ സമൃതമായ ഭക്ഷണം ലഭിക്കുന്നതാണ്.ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റിയുടെ ഭാഗമായി നാല് വര്‍ഷങ്ങമായി ഖത്തര്‍ കെ.എം.സി.സി.യുടെസഹായത്തോടെയാണ് ഇഫ്ത്താര്‍ പദ്ധതി നടത്തി വരുന്നത്. ഇതിനായി എട്ട് ലക്ഷം രൂപ ഓരോ വര്‍ഷവും വകയിരുത്തുന്നുണ്ടെന്ന് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിഅഡൈ്വസറി ബോര്‍ഡ് മെമ്പര്‍ വേങ്ങശ്ശേരി ഇസ്മ ഈ ല്‍ ഹാജി അറിയിച്ചു.

ifthar

മലപ്പുറം ജില്ലയിലെ പ്രമുഖ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ കെ.എം.സി.സിയും സി.എച്ച് സെന്ററുകളുടേയും യൂത്ത്‌ലീഗ്, എം.എസ്.എഫ് എന്നിവയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറകളും ഇഫ്താര്‍കിറ്റ് വിതരണവും വര്‍ഷം തോറും നടത്തിവരുന്നുണ്ട്. റമദാനിലെ മുഴുവന്‍ ദിവസവും സൗജന്യമായാണ് ഇത്തരത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നത്.

ഭക്ഷണം അവിടെവെച്ചുതന്നെ കഴിക്കാനും കൊണ്ടുപോകാനമുള്ള സംവിധാനമുണ്ടാകും. ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടിയാണ് ഇത്തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി മുസ്ലിംലീഗും പോഷക സംഘാനകളും രംഗത്തിറങ്ങിയിരിക്കുന്നത്.

English summary
Malappuram Local News: Iftar kit in MES Medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X