Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഞെട്ടി; ചോദിച്ചുവന്നത് ഏഴ് ഭാര്യമാര്‍!! എട്ടിനൊരുങ്ങി

ദല്ലാളും ഒന്നിലേറെ വിവാഹം ചെയ്തിട്ടുണ്ടത്രെ. ഇയാളുടെ പ്രേരണയിലാണ് കഥാനായകന്‍ പലപ്പോഴും വിവാഹം ചെയ്തിരുന്നത്.

മലപ്പുറം: മിക്ക ആളുകളും ഒരു വിവാഹത്തില്‍ തന്നെ തൃപ്തി കണ്ടെത്തുന്നവരാണ്. എന്നാല്‍ മറ്റു ചിലര്‍ രണ്ടിലെത്തും. സിനിമാ താരങ്ങളുടെ രണ്ടാംകെട്ടുകള്‍ പലതും വിവാദമായത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അപൂര്‍വമാണെങ്കിലും നാല് വിവാഹം വരെ കഴിക്കുന്നവരെ പറ്റി പലയിടത്തും കേട്ടതാണ്.

എന്നാല്‍ ഇവിടെ ഇതാ ഏഴ് കെട്ടിയ വിദ്വാന്‍. അക്കാര്യം പുറത്തറിഞ്ഞതാകട്ടെ, ഏഴിലൊരു ഭാര്യ പരാതി നല്‍കിയപ്പോള്‍. ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച പോലീസുകാര്‍ തന്നെ ഞെട്ടി. ഇയാളെ തിരഞ്ഞ് വരുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഒടുവില്‍ ഏഴ് പേരെത്തി. ഒപ്പം ബന്ധുക്കളും. വന്‍ ജനക്കൂട്ടം തന്നെ വരുമോ എന്ന ആശങ്കയിലായി പോലീസുകാര്‍. ഇതു കഥയല്ല, ജീവിതം തന്നെ....

കാളികാവ് സ്റ്റേഷനില്‍

കാളികാവ് സ്റ്റേഷനില്‍

കാളികാവ് പോലീസ് സ്‌റ്റേഷനിലാണ് മൂക്കത്തുവിരല്‍ വയ്ക്കുന്ന സംഭവം അരങ്ങേറിയത്. ഏഴില്‍ നിര്‍ത്താന്‍ കഥാനായകന് താല്‍പ്പര്യമില്ല. അടുത്ത വിവാഹത്തിന് ഒരുങ്ങുകയായിരുന്നു ഇയാള്‍.

കുറ്റിപ്പുറം സ്വദേശി

കുറ്റിപ്പുറം സ്വദേശി

ഇക്കാര്യം ഒരു ഭാര്യ അറിഞ്ഞു. അവര്‍ പോലീസില്‍ പരാതി നല്‍കി. കരുവാരക്കുണ്ട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുറ്റിപ്പുറം സ്വദേശിയാണ് വിവാഹ വീരന്‍.

വിവരങ്ങള്‍ തിരക്കി വരുന്നു

വിവരങ്ങള്‍ തിരക്കി വരുന്നു

കാളികാവ് പോലീസില്‍ കേസുള്ളതിനാല്‍ ഇയാളെ അവിടത്തെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഭാര്യമാര്‍ ഓരോരുത്തരായി വിവരങ്ങള്‍ തിരക്കി വരാന്‍ തുടങ്ങി.

ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍

ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍

ഒടുവില്‍ വന്നത് പരാതി കൊടുത്ത ഭാര്യ അടക്കം ഏഴ് പേര്‍. പിന്നെ അവരുടെ ബന്ധുക്കളും മറ്റും. ആര്‍ക്കും അറിയില്ല കഥാനായകന്റെ വിവാഹ തട്ടിപ്പുകള്‍. എന്താണ് ഇത്രയധികം വിവാഹം കഴിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്.

എട്ടാം കെട്ടിന്

എട്ടാം കെട്ടിന്

പോലീസാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. ഒരു കല്യാണത്തിന്റെയും മക്കളുണ്ടാകുമ്പോഴുമുള്ള ബാധ്യത തീര്‍ക്കാനായിരുന്നു അടുത്ത കല്യാണം. അങ്ങനെ ഇപ്പോള്‍ ഏഴിലെത്തി. എട്ടാം കെട്ടിന് ഒരുങ്ങുകയായിരുന്നു ഇയാള്‍.

80000 രൂപ വേണം

80000 രൂപ വേണം

കരുവാരക്കുണ്ടിലെ ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. കാളികാവിലെ ഭാര്യയായിരുന്നു പരാതിക്കാരി. വിവാഹസമയം നല്‍കിയ 50000 രൂപയും വിദേശത്തേക്ക് പോകാന്‍ ടിക്കറ്റിന് നല്‍കിയ 30000 രൂപയും തിരിച്ചുവേണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.

ഒരു ലക്ഷം തരാമെന്ന് ദല്ലാള്‍

ഒരു ലക്ഷം തരാമെന്ന് ദല്ലാള്‍

അപ്പോള്‍ കൈമലര്‍ത്തുകയായിരുന്നു പ്രതി. എന്നാല്‍ ഈ സമയമാണ് അടുത്തയാളുടെ രംഗപ്രവേശം. പ്രതിയുടെ വിവാഹത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ദല്ലാള്‍. അദ്ദേഹം 80000 ത്തിന് പകരം ഒരു ലക്ഷം തരാമെന്ന് ഉറപ്പു നല്‍കി.

ദല്ലാളിന്റെ ലക്ഷ്യം

ദല്ലാളിന്റെ ലക്ഷ്യം

അപ്പോഴാണ് കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായത്. എട്ടാമത്തെ വിവാഹത്തിന്റെ കാര്യങ്ങള്‍ ഏകദേശം ഒത്തുവന്നതാ. കിട്ടാനിരിക്കുന്ന ബ്രോക്കറേജ് മുന്നില്‍ കണ്ടാണ് ആമപ്പൊയില്‍ സ്വദേശിയായ ദല്ലാള്‍ ഒരു ലക്ഷം കൊടുത്ത് പ്രശ്‌നം പരിഹരിച്ചത്.

എട്ടാം കെട്ട് വയനാട്ടില്‍ നിന്ന്

എട്ടാം കെട്ട് വയനാട്ടില്‍ നിന്ന്

ആവശ്യത്തിലധികം തുക നല്‍കാമെന്ന് ദല്ലാള്‍ ഏറ്റതോടെ പരാതിക്കാരിയായ ഭാര്യ കേസില്‍ നിന്ന് പിന്‍മാറി. അടുത്ത കല്യാണം വയനാട്ടില്‍ നിന്നാണ് ഏകദേശം ഉറപ്പിച്ചിരിക്കുന്നതത്രെ.

എല്ലാ ഭാര്യമാരും വന്നപ്പോള്‍

എല്ലാ ഭാര്യമാരും വന്നപ്പോള്‍

ഇതിനിടയില്‍ മറ്റു ഭാര്യമാരെല്ലാം പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. അവര്‍ പരസ്പരം പരിചയപ്പെട്ടു. ചിലര്‍ അമര്‍ഷം ഉള്ളിലൊതുക്കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റു ചിലര്‍ പോര് കാണിച്ചു.

ഭര്‍ത്താവിനൊപ്പം എല്ലാവരും മടങ്ങി

ഭര്‍ത്താവിനൊപ്പം എല്ലാവരും മടങ്ങി

കേസ് ഒത്തുതീര്‍പ്പായതോടെ മറ്റു ഭാര്യമാരെല്ലാം ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിപ്പോയി. ഒരു കല്യാണം കഴിച്ചു കുട്ടിയാകുമ്പോഴാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങുക. അപ്പോള്‍ പരിഹാരമായി അടുത്ത വിവാഹം കഴിക്കുകയാണ് പ്രതി ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ദല്ലാളും മോശക്കാരനല്ല

ദല്ലാളും മോശക്കാരനല്ല

ദല്ലാളും ഒന്നിലേറെ വിവാഹം ചെയ്തിട്ടുണ്ടത്രെ. ഇയാളുടെ പ്രേരണയിലാണ് കഥാനായകന്‍ പലപ്പോഴും വിവാഹം ചെയ്തിരുന്നത്. ഇപ്പോള്‍ എല്ലാ ഭാര്യമാരും വിഷയം അറിഞ്ഞു. ഇനി പ്രശ്‌നമുണ്ടാക്കിയിട്ട് കാര്യമില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+