ബംഗാളിലെ ദരിദ്ര ഗ്രാമത്തില്‍ മലപ്പുറം യൂത്ത്‌ലീഗ് പള്ളിയും മദ്രസയും നിര്‍മിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ബംഗാളിലെ ദരിദ്ര ഗ്രാമത്തില്‍മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്ലിംയൂത്ത്‌ലീഗ് പള്ളിയും(മസ്ജിദ്), മദ്രസയും നിര്‍മിച്ചു നല്‍കുന്നു.ബംഗാളിലെ അംബര്‍ പൂള്‍ വില്ലേജില്‍ മമൂദ്പൂര്‍ എന്ന ഗ്രാമത്തിലാണു പള്ളിയും മദ്രസയും നിര്‍മിക്കുന്നത്. പട്ടിണി പാവങ്ങളായ മുസ്്‌ലിംങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണിത്.

ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടു മറച്ച് കെട്ടിയ ഒരു ഷെഡാണ് ഇവിടെ പ്രാര്‍ഥനക്കായി ഉപയോഗിക്കുന്ന പള്ളി. അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂര്‍ക്കാട് പള്ളി നിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് വന്ന ബംഗാളിലെ ഈ ഗ്രാമത്തിലെ മുസ്്‌ലിംകളുടെ ദയനീയമായ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കുകയും അവിടം സന്ദര്‍ശിച്ച് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കായി പള്ളിയും മദ്രസയും പണിത് നല്‍കുന്നതിന് അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് കമ്മറ്റി തീരുമാനിച്ചത്.

yooth

അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ബംഗാളിലെ അംബര്‍പൂള്‍ വില്ലേജിലെ മമൂദ് പൂര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്ന പള്ളിയുടെ പ്ലാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പള്ളി നിര്‍മാണത്തിനു ആദ്യ സംഭാവന നല്‍കി. പള്ളിയുടെ പ്ലാന്‍ പ്രകാശനവും തങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ മൂന്നാക്കല്‍ ബാബു, കുന്നത്ത് ഷാഹില്‍, ശിഹാബ് ചോലയില്‍ കാരാക്കുഴിയന്‍ ഷഫീഖ്, തവളേങ്ങല്‍ നൗഫല്‍, ഷഹീര്‍ കൈപുള്ളി, നൗഫല്‍ പാതാരി, അന്‍സാര്‍ കാളന്‍ തൊടി, നൗഫല്‍ അമ്പലക്കുത്ത്, ശിഹാബ് തൈരേങ്ങല്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രതീക്ഷയില്‍ കരിപ്പൂര്‍, ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി തേടി ഡിജിസിഎക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malappuram youth league constructing mosque and madrasa in Bengal's village

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്