മലപ്പുറം എംപി കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ഓഫീസില്ല, കണാനും പരാതിപറയാനും കാരാത്തോട്ടെ വീട്ടിലെത്തണം

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം എംപിയായ പികെ കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ഓഫീസില്ല. ഇ അഹമ്മദിന്റെ മരണത്തോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിലൂടെ എം പിയായ കുഞ്ഞാലിക്കുട്ടിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ വോട്ടര്‍മാര്‍ കാരാത്തോട്ടെ വീട്ടിലെത്തണം.

ഇതാണ് അഡാറ് ലൗ!! അനിതയെ തേടി 600 കിലോമീറ്റര്‍ സൈക്കിളില്‍; ഓടുവില്‍ 'മാണിക്യ മലരിനെ' കണ്ടു

ഇ അഹമ്മദ് എംപിയായിരുന്ന സമയത്ത് മലപ്പുറം മുണ്ടുപറമ്പ് ബൈപാസില്‍ പ്രവര്‍ത്തിച്ചിരുന്ന എംപി ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. വേങ്ങര എംഎല്‍എയായിരുന്ന കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ എംഎല്‍എ ഓഫീസുണ്ടായിരുന്നതും അടച്ചുപൂട്ടി. ഇ അഹമ്മദിന് പകരം മലപ്പുറം ലോക്‌സഭാ മണ്ഡലം എംപിയായ കുഞ്ഞാലിക്കുട്ടിയെ കാണാനും എംപിക്ക് നിവേദനങ്ങള്‍ നല്‍കാനും കാരാത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ എത്തുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണു വോട്ടര്‍മാര്‍ പറയുന്നത്.

office

മുണ്ടുപറമ്പ് ബൈപാസില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ അഹമ്മദിന്റെ എംപി ഓഫീസ് കെട്ടിടം കാട്പിടിച്ചു കിടക്കുന്ന നിലയില്‍

മണ്ഡലത്തില്‍തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ വീടെങ്കിലും ജനപ്രതിനിധിയെന്ന നിലയില്‍ ഒരു എംപി ഓഫീസ് ജില്ലാ ആസ്ഥാനമായ മലപ്പുറത്തെ സമീപ പ്രദേശത്തേ ആരംഭിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. അടച്ചുപൂട്ടിയ മലപ്പുറം മുണ്ടുപറമ്പ് ബൈപാസില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ അഹമ്മദിന്റെ ഓഫീസ് തന്നെ തുറന്നു പ്രവര്‍ത്തിപ്പിക്കാനാകുമെങ്കിലും നിലവില്‍ ഈകെട്ടിടംതന്നെ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. അഹമ്മദ് മണ്ഡലത്തിലെത്തുന്നത് കുറവാണെങ്കില്‍പോലും ഈസമയങ്ങളില്‍ ജനങ്ങള്‍ക്ക് എംപിക്ക് നല്‍കാനുള്ള പരാതികളും നിവേദനങ്ങളുംവരെ ഈഓഫീസില്‍ എത്തിക്കാനും പരിഹാരമുണ്ടാക്കാനും സാധിച്ചിരുന്നു.

എംപി എന്നതിലുപരി മുസ്ലിംലീഗിന്റെ സമുന്നത നേതാവും കൂടിയായ കുഞ്ഞാലിക്കുട്ടിയെ കാണാനായി ഒരുപടതന്നെയുണ്ടാകും കാരാത്തോട്ടെ വീട്ടില്‍. വിവിധ സംഘടനകളുടേയും പുസ്തകം, ലോഗോ തുടങ്ങിയവയുടെ പ്രകാശനങ്ങള്‍ അടക്കമുള്ള കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ചുതന്നെയാണു കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നതും. എംപിയെ കാണാനും പരാതി ബോധിപ്പിക്കാനും വീട്ടിലെത്തണമെന്നതാണ് ജനങ്ങള്‍പറയുന്നത്.

English summary
malapuram mp kunjalikutty does not have an office in his constituencymalapuram mp kunjalikutty does not have an office in his constituency

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്