ഇതാണ് അഡാറ് ലൗ!! അനിതയെ തേടി 600 കിലോമീറ്റര്‍ സൈക്കിളില്‍; ഒടുവില്‍ 'മാണിക്യ മലരിനെ' കണ്ടു

  • Posted By:
Subscribe to Oneindia Malayalam

സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗമായ ചര്‍ച്ച അഡാറ് ലൗവിലെ പാട്ടും കണ്ണിറുക്കലുമെല്ലാമാണ്. കേവലം ആസ്വാദനത്തിനപ്പുറത്ത് ജീവിതത്തിലേക്ക് പ്രണയം കടന്നുവരുമ്പോള്‍ ആ ശക്തമായ വികാരത്തിന് മുമ്പില്‍ ഒന്നും തടസ്സമല്ലാതാകുന്നു. അവിടെയാണ് അനിതയുടെയും മനോഹര്‍ നായികിന്റെയും ജീവിതം വ്യത്യസ്തമാകുന്നത്. ഭാര്യയെ തേടി 600 കിലോമീറ്റര്‍ യാത്ര ചെയ്ത കഥ. സൗകര്യങ്ങളുടെ അലങ്കാരത്തോടെ ആയിരുന്നില്ല മനോഹറിന്റെ യാത്ര. സൈക്കിളില്‍!! പോലീസും അധികാരും കൈവെടിഞ്ഞപ്പോള്‍ പ്രതിസന്ധികള്‍ നിറഞ്ഞ 24 ദിവസം. ഒടുവില്‍ കിലോമീറ്ററുകള്‍ അപ്പുറത്തുനിന്ന് മനോഹര്‍ തന്റെ 'മാണിക്യ മലരായ പൂവി'യെ കണ്ടെത്തി. സംഭവബഹുലമായിരുന്നു കാണാതായ പ്രിയതമയെ തേടിയുള്ള ആ അലച്ചില്‍...

സൗദി ഹൈവേയിലേക്ക് വിമാനം കുതിച്ചെത്തി!! ശക്തമായ മണല്‍കാറ്റ്; ഞെട്ടുന്ന വീഡിയോ വൈറല്‍

മനോഹറും അനിതയും

മനോഹറും അനിതയും

ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളിയായ 42കാരനാണ് മനോഹര്‍ നായിക്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് അനിത. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ അനിതയെ കാണാതാവുകയായിരുന്നു. പിന്നീടാണ് മനോഹര്‍ തന്റെ പ്രിയതമയെ തേടിയുള്ള യാത്ര തുടങ്ങുന്നത്.

ജനുവരി 14

ജനുവരി 14

ജനുവരി 14നാണ് അനിതയെ കാണാതായത്. മകര സംക്രാന്തി ആഘോഷത്തിന് വേണ്ടി അവളുടെ കുമര്‍സോള്‍ ഗ്രാമത്തിലെ അമ്മയുടെ അടുത്തേക്ക് പോയതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും അനിത തിരിച്ചുവന്നില്ല.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

വീട്ടുകാരോട് വിളിച്ചന്വേഷിച്ചു. അനിത തിരിച്ചുപോന്നിട്ടുണ്ടെന്നായിരുന്നു മറുപടി. ഉടന്‍ മുസബാനിയിലെയും ദുമാരിയയിലെയും പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി. പക്ഷേ, അവര്‍ വിഷയം ഗൗരവത്തില്‍ എടുത്തതേ ഇല്ല.

യാത്ര തുടങ്ങി

യാത്ര തുടങ്ങി

തുടര്‍ന്നാണ് മനോഹര്‍ സ്വന്തമയ വഴിയില്‍ തിരയാന്‍ തുടങ്ങിയത്. സൈക്കിളെടുത്ത് യാത്ര ആരംഭിച്ചു. ഭാര്യ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും നാടുകളും കുടുംബ വീടുകളുമെല്ലാം പോയി. ഇടവഴികള്‍ കാണുമ്പോള്‍ അവിടെ സൈക്കിള്‍ നിര്‍ത്തി പരിശോധിക്കും.

24 ദിനം, 600 കിലോമീറ്റര്‍

24 ദിനം, 600 കിലോമീറ്റര്‍

ഒന്നും രണ്ടുമല്ല, 24 ദിവസമാണ് മനോഹര്‍ അലഞ്ഞത്. 600 കിലോമീറ്ററിലധികം യാത്ര ചെയ്തു. ഇടക്കിടെ സൈക്കിള്‍ കേടായി. നന്നാക്കിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് ആശ്വാസത്തിന്റെ ഫോണ്‍ വിളി എത്തിയത്.

65 ഗ്രാമങ്ങള്‍

65 ഗ്രാമങ്ങള്‍

പശ്ചിമ ബംഗാളിലെ കരഗ്പൂരില്‍ അനിതയുമായി സാദൃശ്യമുള്ള യുവതിയെ കണ്ടുവെന്നായിരുന്നു വിവരം. ജാര്‍ഖണ്ഡിലെ മുസബാനിയില്‍ നിന്ന് തുടങ്ങിയ യാത്രയാണ് മനോഹര്‍ നായികിന്റേത്. 65 ഗ്രാമങ്ങള്‍ പിന്നിട്ടു. ദിവസവും 25 കിലോമീറ്ററിലധികം സൈക്കിള്‍ ചവിട്ടി.

അനിതയുടെ പ്രശ്‌നം

അനിതയുടെ പ്രശ്‌നം

അനിത മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കിടയില്‍ വഴി തെറ്റി പോയതാണ്. വ്യക്തമായി സംസാരിക്കാന്‍ അവള്‍ക്ക് കഴിയില്ല. ആളുകളോട് വഴി ചോദിച്ചറിയാനും സാധിക്കില്ല.

പത്ര പരസ്യം

പത്ര പരസ്യം

തിരച്ചിലിനൊപ്പം അനിതയെ കണ്ടെത്താന്‍ മറ്റു വഴികളും മനോഹര്‍ തേടിയിരുന്നു. പ്രാദേശിക പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി. ഈ പരസ്യം കണ്ട ചിലരാണ് അനിതയെ റോഡരികില്‍ കണ്ടെത്തിയെന്ന വിവരം പോലീസിനെ അറിയിച്ചത്.

ഫോട്ടോ കൈമാറി

ഫോട്ടോ കൈമാറി

ബംഗാളിലെ ഖാരഗ്പൂരിലെ റോഡരികില്‍ തട്ടുകടയിലാണ് അനിതയെ കണ്ടത്. കണ്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അനിതയുടെ ഫോട്ടോയെടുത്ത് മുസബാനി പോലീസിന് അയച്ചു. അവര്‍ വിവരം മനോഹറിനെ അറിയിച്ചു. ഫോട്ടോയും കാണിച്ചുകൊടുത്ത് സ്ഥിരീകരിച്ചു.

നാട്ടിലേക്ക് തിരിച്ചു

നാട്ടിലേക്ക് തിരിച്ചു

അനിതായണെന്ന് ഉറപ്പിച്ച ഉടനെ മനോഹര്‍ പുറപ്പെട്ടു. രണ്ടു പേരുടെയും ആധാര്‍ കാര്‍ഡും കൈയ്യില്‍ കരുതി. ഒടുവില്‍ ദിവസങ്ങള്‍ നീണ്ട തിരച്ചിലുകള്‍ക്ക് വിരാമമിട്ട് ഈ മാസം 10നാണ് അനിതയെ മനോഹര്‍ കണ്ടുമുട്ടിയത്. ഇരുവരും ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

English summary
True Love Story: Jharkhand man cycles 600km in 24 days, finds missing wife in West Bengal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്