കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂനിയര്‍ ഐ ലീഗ് ഫൈനല്‍റൗണ്ടിലേക്ക് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍നിന്നൊരു ടീം, അഭിമാനമായി മലപ്പുറം എം.എസ്.പി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജൂനിയര്‍ ഐ ലീഗ് ഫൈനല്‍റൗണ്ടിലേക്ക് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍നിന്നൊരു ടീം യോഗ്യത നേടി. അണ്ടര്‍15 ഐ ലീഗ് പ്ലേഓഫ് മത്സരത്തില്‍ ഗോകുലം കേരളാ എഫ്‌സിയെ തകര്‍ത്തു മലപ്പുറം എംഎസ്പി സ്‌കൂളാണ് യൂത്ത് ഐലീഗ് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നേടി അഭിമാനമായത്. ഗോവയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കാണ് എംഎസ്പി വിജയിച്ചത്. പി. അഭിജിതും ഷഹാന്‍ സലീമും മൂന്നുവീതം ഗോളുകള്‍ നേടിയപ്പോള്‍ അജയ് കൃഷ്ണനും ഇ.എസ്. അശ്വിനും ഓരോ ഗോളുകള്‍ വീതം നേടി.

ശശീന്ദ്രൻ കേസിൽ നടന്നത് ഒത്തുതീർപ്പ് നാടകം.. വിമർശനവുമായി രമേശ് ചെന്നിത്തലശശീന്ദ്രൻ കേസിൽ നടന്നത് ഒത്തുതീർപ്പ് നാടകം.. വിമർശനവുമായി രമേശ് ചെന്നിത്തല

ജൂനിയര്‍ ഐ ലീഗില്‍ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ടീം ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുന്നത്. കേരളത്തില്‍ നിന്നു മുന്‍ വര്‍ഷങ്ങളിലും പല ടീമുകളും ഐ ലീഗില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഫൈനല്‍ റൗണ്ടില്‍ കടക്കുന്നത് ഇതാദ്യം. ജൂണിയര്‍ ഐ ലീഗില്‍ പങ്കെടുക്കുന്ന ആദ്യ വര്‍ഷം തന്നെ ഐഎസ്എല്‍ ടീമുകളുടെയും ഐ ലീഗ് ടീമുകളുടെയും അക്കാഡമികളെയും മറികടന്നു ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത് എംഎസ്പിയുടെ വിജയത്തിനു മാറ്റുകൂട്ടുന്നു. കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തിലും അതിനുശേഷം ഗോവയില്‍ നടന്ന പ്ലേ ഓഫ് റൗണ്ടിലും മികച്ച പ്രകടനമാണ് എംഎസ്പി കാഴ്ചവച്ചത്.

msp

അണ്ടര്‍15 ഐ ലീഗ് ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയ മലപ്പുറം എംഎസ്പി സ്‌കൂള്‍ടീം

ഇന്ത്യയിലെ പ്രഗത്ഭരായ 65 അക്കാഡമി ടീമുകളാണ് അണ്ടര്‍15 ഐ ലീഗ് ഫൈനല്‍ റൗണ്ടിലേക്ക് ഏറ്റുമുട്ടിയിരുന്നത്. ഇതില്‍ 16 ടീമുകളാണ് അവസാന റൗണ്ടിലെത്തിയത്. 29 മുതല്‍ ഗോവയിലാണ് ഫൈനല്‍ റൗണ്ട് നടക്കുന്നത്.
പ്ലേഓഫില്‍ ആദ്യ മത്സരത്തില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഒറീസയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് എംഎസ്പി തുടങ്ങിയത്. ടാറ്റ ഫുട്‌ബോള്‍ അക്കാഡമി, ഡിഎസ്‌കെ പൂനെ എന്നി ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവരെ പിന്നിലാക്കി ഒന്നാം സ്ഥാനക്കാരായാണ് ഒറീസ ഐ ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നത്. അതുകൊണ്ടുതന്നെ ഒറീസക്കെതിരേ വിജയിച്ചത് ടീമിനു നേട്ടമായി. രണ്ടാംമത്സരത്തില്‍ നിലവിലെ ചാന്പ്യന്‍മാരായ മിനര്‍വ പഞ്ചാബുമായി എംഎസ്പി മൂന്നു ഗോളിനു പരാജയപ്പെട്ടു.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗോകുലം കേരളാ എഫ്‌സിയെ വന്‍മാര്‍ജനില്‍ തോല്‍പ്പിച്ചു എംഎസ്പി ആറുപോയിന്റുമായി രണ്ടാംസ്ഥാനക്കാരായി എത്തുകയായിരുന്നു. ഫൈനല്‍ റൗണ്ടില്‍ എഫ്‌സി ഗോവ, സായ് ഗോഹട്ടി, ബംഗളൂരു എഫ്‌സി എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് എംഎസ്പി. 16 ടീമുകള്‍ പങ്കെടുക്കുന്ന നാലു ടീമുകള്‍ വീതമുള്ള ഗ്രൂപ്പില്‍ കൂടുതല്‍ പോയിന്റു നേടുന്ന ടീമുകള്‍ സെമിയിലും പിന്നീട് ഫൈനലിലും ഏറ്റുമുട്ടും.
നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജൂണിയര്‍ ടീം ഉള്‍പ്പെടെയുള്ള ടീമുകളെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചു ഒന്നാം സ്ഥാനക്കാരായാണ് എംഎസ്പി പ്ലേഓഫ് റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നത്.

.

English summary
Malapuram MSP reaches in I league final; Kerala draws history for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X