Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു, കൂടുതല്‍ പ്രമുഖരെത്തുമെന്ന് സുരേന്ദ്രന്‍

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നാണ് മഹേഷ് അംഗത്വം സ്വീകരിച്ചത്. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങിലായിരുന്നു മഹേഷിന്റെ ബി ജെ പി പ്രവേശനം. ബി ജെ പി അംഗത്വ ക്യാംപയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ ബി ജെ പിയില്‍ എത്തും എന്ന് ചടങ്ങില്‍ സംസാരിച്ച സുരേന്ദ്രന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് മഹേഷ്. ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മഹേഷ്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിയിച്ചിട്ടുണ്ട്. മലയാളം, തമിഴ് ഭാഷകളിലായി നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

bjp

സെപ്റ്റംബര്‍ രണ്ടിനാണ് ബി ജെ പിയുടെ അംഗത്വ ക്യാംപെയ്ന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അംഗത്വ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തത്. ഈ മാസം അവസാനത്തോടെ ക്യാംപെയ്ന്‍ പൂര്‍ത്തിയാകും. അതേസമയം സംസ്ഥാനത്തെ അംഗത്വ ക്യാംപെയ്ന്‍ മന്ദഗതിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. 25 ലക്ഷം മെമ്പര്‍ഷിപ്പ് വിതരണം ചെയ്യണം എന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

എന്നാല്‍ പകുതി പോലും വിതരണം ചെയ്യാനായിട്ടില്ല. അംഗത്വ വിതരണ നടപടികളിലെ പോരായ്മ പരിഹരിക്കാന്‍ നേതൃയോഗങ്ങള്‍ നടന്നിരുന്നു. അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന് ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വരെയുള്ള ഭാരവാഹികളുടെ യോഗം ചേര്‍ന്നത്. പിന്നാലെ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളുടെ യോഗവും ചേര്‍ന്നു.

നിലവിലുള്ള എല്ലാ അംഗങ്ങളും അംഗത്വം പുതുക്കണം. ബി ജെ പിയുടെ ഭരണഘടന അനുസരിച്ച് ആറ് വര്‍ഷത്തിലൊരിക്കല്‍ ആണ് അംഗത്വ വിതരണം നടത്തുന്നത്. മിസ്ഡ് കോള്‍ ചെയ്തും നമോ ആപ്പ് വഴിയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പാര്‍ട്ടി വെബ്സൈറ്റിലൂടെയും ബി ജെ പി അംഗങ്ങളാകാം. നിലവില്‍ അംഗത്വ ക്യാംപെയ്‌നിന്റെ രണ്ടാം ഘട്ടമാണ് നടക്കുന്നത്. ആദ്യഘട്ടം സെപ്റ്റംബര്‍ 2 മുതല്‍ 25 വരെയായിരുന്നു.

ഈ ഘട്ടത്തില്‍ പ്രതീക്ഷിച്ച എണ്ണം അംഗത്വം വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയാണ് രണ്ടാം ഘട്ടം. ഒക്ടോബര്‍ 16 മുതല്‍ 31 വരെ സജീവ അംഗത്വ ക്യാംപെയ്‌നും നവംബര്‍ ഒന്ന് മുതല്‍ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റര്‍ തയാറാക്കലുമാണ് നടക്കുക. 2014 മുതല്‍ 2019 വരെ ഏകദേശം 18 കോടി പേരാണ് ബി ജെപി അംഗങ്ങളായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+