നടൻ ശ്രീനിവാസന് പക്ഷാഘാതം, കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഐസിയുവിൽ തുടരുന്നു...
നിലവിൽ ഐസിയുവിൽ കഴിയുന്ന താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Recommended Video

കൊച്ചി: പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ശ്രീനിവാസനെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ഐസിയുവിൽ കഴിയുന്ന താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചതെന്നും, കൂടുതൽ പരിശോധനകൾക്കായാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.

മലയാള സിനിമയിൽ...
അഭിനയത്തിൽ മാത്രമല്ല, തിരക്കഥാ രചനയിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ശ്രീനിവാസൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിലിടം നേടിയ അതുല്യനടൻ ഹാസ്യവേഷങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

തിരക്കഥയും....
അഭിനയത്തിന് പുറമേ, തിരക്കഥ രചനയിലും, സംവിധാനത്തിലും തിളങ്ങിയ വ്യക്തിയാണ് ശ്രീനിവാസൻ. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയതും അദ്ദേഹമായിരുന്നു. ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു.

സിനിമയിലേക്ക്...
ശ്രീനിവാസന്റെ പാത പിന്തുടർന്നാണ് അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്തേക്കെത്തിയത്. ഗായകനായെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവ് തെളിയിച്ചു.

ആശുപത്രിയിൽ...
മലയാള സിനിമാരംഗത്തെ അതുല്യപ്രതിഭയായ ശ്രീനിവാസനെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പക്ഷാഘാതം...
രാത്രിയിലുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ഡോക്ടർമാരും ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐസിയുവിൽ...
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആസ്റ്റർ മെഡിസിറ്റി അധികൃതർ അറിയിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.












Click it and Unblock the Notifications