ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്, നടി മാളവികയ്ക്ക് സിനിമാ ലോകത്ത് നിന്നും അഭിനന്ദന പ്രവാഹം

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍:ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ നടി മാളവിക നായര്‍ക്ക് അഭിനന്ദനപ്രവാഹം. ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കാണ് മാളവിക ഫുള്‍ എ പ്ലസ് നേടിയത്. ഇതോടെ അഭിനയത്തിന് പുറമെ മാളവിക പഠിത്തത്തിലും മിടുക്കിയാണെന്ന് തെളിയിച്ചു.

ഫേസ്ബുക്കിലൂടെ മാര്‍ക്ക് ഷീറ്റ് പങ്കു വെച്ചിട്ടുണ്ട്. അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മാളവികയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂര്‍ വിവേകോദയം സ്‌കൂളിലാണ് നടി പഠിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കില്‍ മാളവിക പോസ്റ്റ് ചെയ്ത മാര്‍ക്ക് ഷീറ്റ്.

കറുത്ത പക്ഷികളിലൂടെ

കറുത്ത പക്ഷികളിലൂടെ

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയളത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മാളവിക അവതരിപ്പിച്ച അന്ധയായ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അന്യഭാഷയിലേക്ക്

അന്യഭാഷയിലേക്ക്

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനനയിച്ചിട്ടുണ്ട്. കുക്കു എന്ന ചിത്രത്തിലൂടെയാണ് നടി തമിഴില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള വിജയ് അവാര്‍ഡ്, മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നടി സ്വന്തമാക്കി.

തെലുങ്ക് ചിത്രം

തെലുങ്ക് ചിത്രം

യെവതെ സുബ്രമണ്യമാണ് ആദ്യ തെലുങ്ക് ചിത്രം. അതിന് ശേഷം തമിഴ് ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.

ഡഫേദാറിലെ നായിക

ഡഫേദാറിലെ നായിക

ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്ത ഡഫേദര്‍ എന്ന ചിത്രത്തില്‍ ടിനി ടോമിന്റെ നായികയായിരുന്നു മാളവിക. കലാഭവന്‍ മണിയെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഡഫേദര്‍. എന്നാല്‍ കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് കഥാപാത്രം ടിനിടോമിനെ കൈമാറുകയായിരുന്നു.

English summary
Malayalam film actress Malavika nair.
Please Wait while comments are loading...