
അഭിയന ലോകത്ത് നിന്ന് ജോലിയിലേക്ക്; സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്
തിരുവനന്തപുരം: സിനിമ - സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ് ആയി പ്രവർത്തിക്കും. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു സോണിയ. ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്ട്രേറ്റ് ആയി സോണിയയ്ക്ക് നിയമനം ലഭിക്കുന്നത്.
കാര്യവട്ടം ക്യാമ്പസിലെ എൽഎൽ.എം വിദ്യാർഥിനി ആയിരുന്നു സോണിയ. ബിരുദ ബിരുദാനന്തര വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സ് നേടിയാണ് സോണിയ പാസായത്. ബിരുദാനന്തര ബിരുദത്തിന് ശേഷം എല്ലാ സോണിയ എൽഎൽബിയും എൽഎൽഎമ്മും കരസ്ഥമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുൻസിഫ് മജിസ്ട്രേറ്റ് ആയിരിക്കുന്നത്.
നിരവധി സിനിമകളിലും അൻപതോളം സീരിയലുകളിലും സോണിയ വേഷം അണിഞ്ഞിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ അവതാരിക ആയിട്ടാണ് സോണിയ രംഗ പ്രവേശനം ചെയ്തത്. തുടർന്ന് സിനിമയിലേക്കും സീരിയലിലേക്ക് തന്റെ അഭിനയത്തെ വികസിക്കുകയായിരുന്നു നടി. ആദ്യ പരമ്പര 'വാടകയ്ക്ക് ഒരു ഹൃദയം' എന്നതാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് സോണിയ.
പല മേഖലകളിൽ നിന്നായി അഭിനയ രംഗത്തേക്ക് പലരും എത്തിച്ചേരാറുണ്ട്. എന്നാൽ അഭിനയ രംഗത്ത് നിന്ന് ജോലി മേഖലയിലേക്ക് പോകുന്ന ചുരുക്കം ചിലരുടെ പട്ടികയിലാണ് സോണിയ ഇടംപിടിച്ചത്.
പൃഥ്വിരാജ് നായകനായ അത്ഭുതദ്വീപ് എന്ന സിനിമയിൽ അഞ്ച് രാജകുമാരികളിൽ ഒരാളായി സോണിയ അഭിനയിച്ചിട്ടുണ്ട്. മംഗല്യ പ്പട്ട്, ദേവി മഹാത്മ്യം, കുഞ്ഞാലിമരക്കാർ എന്നിവ സോണിയയുടെ ജന ശ്രദ്ധ നേടിയ സീരിയലുകളാണ്. ദിലീപ് നായകനായ മൈ ബോസ് എന്ന ചിത്രത്തിൽ മമതയുടെ സുഹൃത്തായും സോണിയ എത്തിയിരുന്നു.
കേരള ഭാഗ്യക്കുറിയുടെ പേരിൽ എത്തുന്നത് വ്യാജൻ: തട്ടിപ്പോ മൊബൈൽ ആപ്പ് വഴി: കൈ മലർത്തി അധികൃതർ
Recommended Video
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി എന്ന പദവിയും സോണിയ വഹിച്ചിട്ടുണ്ട്. ബിനോയ് ഷാനൂർ എന്ന ബിസിനസുകാരനാണ് സോണിയയുടെ ഭർത്താവ്. ഇദ്ദേഹം ഒരു കോൺഗ്രസ് നേതാവ് കൂടിയാണ്.
അൽ ഷെയ്ഖ പർവീൻ സോണിയയുടെ മകളാണ്. സോണിയയെ പോലെ മകളും മികച്ച കലാകാരിയാണ്. 'അമ്മ', 'ആർദ്രം', 'ബാലാമണി' എന്നീ സീരിയലുകളിൽ ഷെയ്ഖ ആഭിനയിച്ചിട്ടുണ്ട്.