മലയാളം സർവ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കല്‍;'ജലീലിനും സിപിഎമ്മിനും എത്രകിട്ടിയെന്നേ അറിയാനുള്ളൂ'
മലപ്പുറം; മലയാളം സര്‍വ്വകലാശാല ഭൂമി വാങ്ങുന്നതിന് പിന്നിൽ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഇടതുപക്ഷ എംഎൽ.എയുടെ ബന്ധുക്കളുടെയും ഇടതുപക്ഷ സ്ഥാനാർത്ഥിയുടെയും അദ്ധേഹത്തിന്റെ ബന്ധുക്കളുടെയും ഭൂമിയാണ് കൊള്ള വിലക്ക് വാങ്ങിയിട്ടുള്ളത്. നേരത്തെ ഈ സ്ഥലം നിര്‍മ്മാണ യോഗ്യമല്ലെന്നും ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ നിര്‍മ്മാണ യോഗ്യമാണെന്ന മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പികെ ഫിറോസ് ആരോപിച്ചു.

കൂടുതൽ തട്ടിപ്പ്
മലയാളം സർവ്വകലാശാലക്ക് തിരൂരിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. തുച്ഛമായ വിലയുള്ള 11 ഏക്കർ ഭൂമിക്ക് സെന്റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നിശ്ചയിച്ച് 17.6 കോടി രൂപക്കാണ് വാങ്ങാൻ തീരുമാനിച്ചത്. ആരുടെ കയ്യിൽ നിന്നാണ് ഈ ഭൂമി വില കൊടുത്ത് വാങ്ങിയത് എന്ന് മനസ്സിലാക്കുമ്പോഴാണ് തട്ടിപ്പ് കൂടുതൽ വ്യക്തമാകുന്നത്.വില നിർണ്ണയിക്കാൻ കലക്ട്രേറ്റിൽ ചേർന്ന യോഗത്തിന്റെ മിനുട്സ് ഇതോടാപ്പം പോസ്റ്റ് ചെയ്യുന്നു. ഓരോരുത്തർ ആരൊക്കെയാണെന്ന് വ്യക്തമാക്കാം.

ഇവർക്കാണ്
7. ഹബീബ്റഹ്മാൻ- താനൂർ എം.എൽ.എ വി.അബ്ദുറഹ്മാന്റെ ജ്യേഷ്ഠന്റെ മകൻ
8. അബ്ദുൽ ജലീൽ- തിരൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ഗഫൂർ പി.ലില്ലീസിന്റെ ജ്യേഷ്ഠൻ
9. ജഷീദ് റഫീഖ്- ഗഫൂർ പി. ലില്ലീസിന്റെ അനിയൻ
10. മുഹമ്മദ് കാസിം- വി.അബ്ദുറഹ്മാൻ എം.എൽ.എയുടെ ജ്യേഷന്റെ മകൻ
11. യാസിർ - ഗഫൂർ പി. ലില്ലീസിന്റെ ബിസിനസ് പാർട്ണർ
12.അബ്ദുസലാം- ഗഫൂർ പി ലില്ലീസിന്റെ അനിയൻ
13. ഇൻജാസ്- ഗഫൂർ പി.ലില്ലീസിന്റെ സഹോദരീ പുത്രൻ
14. അബ്ദുൽ ഗഫൂർ- സാക്ഷാൽ ഗഫൂർ പി.ലില്ലീസ്
15. വെള്ളേക്കാട്ട് നിയാസ്- വി.അബ്ദുറഹ്മാൻ എം.എൽ.എ യുടെ ജ്യേഷ്ഠന്റെ മകൻ

കൊള്ളവിലക്ക് വാങ്ങിയത്
ഇടതുപക്ഷ എം.എൽ. എയുടെ ബന്ധുക്കളുടെയും ഇടതുപക്ഷ സ്ഥാനാർത്ഥിയുടെയും അദ്ധേഹത്തിന്റെ ബന്ധുക്കളുടെയും ഭൂമിയാണ് കൊള്ള വിലക്ക് വാങ്ങിയിട്ടുള്ളത്. ഈ ഭൂമിയിൽ യാതൊരു നിർമ്മാണവും നടത്താൻ കഴിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടപ്പോൾ സർക്കാർ പറഞ്ഞത് ഈ ഭൂമി നിർമ്മാണ യോഗ്യമാണെന്നായിരുന്നു. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് 17.6 കോടിയിൽ 9 കോടി അനുവദിക്കുകയും ചെയ്തു. ശ്രീ. കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായപ്പോഴാണ് പണമനുവദിച്ചത്.

ശരിവെച്ചിരിക്കുകയാണ്
ഇപ്പോൾ നാട്ടുകാരുടെ ആരോപണം കോടതി ശരി വെച്ചിരിക്കുകയാണ്. കണ്ടൽക്കാടുകൾ നിറഞ്ഞതും സി.ആർ.ഇസെഡിലും ബഫർ സോണിലും ഉൾപ്പെട്ടതുമായ ഭൂമിയിൽ യാതൊരു വിധ നിർമ്മാണവും സാധ്യമല്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എക്സ്പേർട്ട് കമ്മിറ്റി പറഞ്ഞിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കോപ്പി ഇന്നലെ യൂത്ത് ലീഗ് പത്ര സമ്മേളനത്തിൽ പുറത്ത് വിട്ടിരുന്നു. അത്തരമൊരു ഭൂമിയാണ് സർക്കാർ ഉയർന്ന വില നൽകി ഏറ്റെടുത്തിരിക്കുന്നത്.

ഇനി അറിയാനുള്ളൂ
ഈ അഴിമതിയിൽ ശ്രീ. കെ.ടി ജലീലിനും സി.പി.എമ്മിനും എത്ര പങ്ക് ലഭിച്ചു എന്നത് അന്വേഷണത്തിലൂടെ മാത്രമേ ഇനി അറിയാനുള്ളൂ. മലപ്പുറത്ത് സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥികളായി പേയ്മെന്റ് സീറ്റിലൂടെ രംഗത്ത് വരുന്ന പണക്കാർക്ക് ഇത്തരം വഴികളിലൂടെ പണമുണ്ടാക്കാനുള്ള അവസരം പാർട്ടി നൽകുകയാണ്. ഹവാലപണക്കാരും സ്വർണ്ണക്കടത്തുകാരും റിയൽ എസ്റ്റേറ്റ് മാഫിയയും ഈ നാട് വിറ്റ് തുലക്കുന്നതിന് മുമ്പ് ഈ സർക്കാറിനെ താഴെ ഇറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പൊതുമുതല്‍ നശിപ്പിച്ചാല്‍ കുടുങ്ങും, യുപിയില്‍ നിയമം, യോഗിയുടെ കാര്യം മറന്നോയെന്ന് കോണ്‍ഗ്രസ്!!
'രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബം കൂടി അനാഥമായി'; സിയാദ് വധകേസില്‍ പ്രതികരിച്ച് കെകെ രമ