കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കുനവിന്റെ ഭര്‍ത്താവിനെ പോലീസ് റിമാന്റ് ചെയ്തു

  • By Neethu
Google Oneindia Malayalam News

കൊച്ചി: ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്‍ഡ് ചെയ്തു. സാഹചര്യ തെളിവുകളുടെ സാഹചര്യത്തിലാണ് ലിന്‍സനെ പോലീസ് റിമാന്റെ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 20 നായിരുന്നു ചിക്കു ഫഌറ്റില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അടുത്ത ഫഌറ്റിലെ പാകിസ്താനിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിക്കാതെ വിട്ടയക്കുകയാണ് ചെയ്തത്. ചിക്കുവിന്റെ ശരീരത്തില്‍ നിന്നും ലിന്‍സന്റെ വിരല്‍ പാടുകള്‍ മാത്രമാണ് പോലീസിന് കണ്ടെത്താന്‍ സാധിച്ചത്. ഇതാണ് കേസ് ഇയാള്‍ക്കെതിരെ തിരിയാന്‍ കാരണമായത്.

oman-nurse

കൊല്ലപ്പെട്ട ചിക്കുവിന്റെ ശരീരത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങളും മുറിയില്‍ നിന്നും സ്വര്‍ണവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണ്ടെത്തുന്നതിന് പോലീസിന് കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥ പ്രതി ആരെന്ന കാര്യത്തില്‍ ഇതു വരെ പൂര്‍ണമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. ലിന്‍സനെ പൂര്‍ണ വിശ്വാസമാണെന്ന് ചിക്കുവിന്റെ വീട്ടുക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. വളരെ ആസൂത്രിതമായി ചെയ്ത കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതി ആരെന്ന് പുറത്തു വന്നിട്ടില്ല.

ചിക്കുവിന്റെ സംസ്‌കാര ചടങ്ങിനും ലിന്‍സന് നാട്ടില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. അന്നും പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ലിന്‍സനെ നാട്ടില്‍ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

English summary
malayalee nurse murdered in oman, husband remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X