ഐസിസ്സിൽ ചേരാൻ പോയ മലയാളികൾ സുരക്ഷിതർ !!! സ്ത്രീകളും കുട്ടികളും മറ്റൊരു കേന്ദ്രത്തിൽ

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ ഐഎസ് കേന്ദ്രത്തിന് നേരെ ഉണ്ടായ ബോംബ് ആക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും സുരക്ഷിതരാണെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. ഭീകര സംഘടനയായ എന്‍ഐഎയില്‍ ചേരാനായി കേരളത്തില്‍ നിന്ന് ചിലര്‍ പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അകലെ

അമേരിക്ക ബോംബ് ആക്രമണം നടത്തിയ നംഗഹാറില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന ദൂരത്തിലാണ് താമസിയ്ക്കുന്നത് എന്നാണ് എന്‍ഐഎ കേന്ദ്രങ്ങള്‍ അറിയിയ്ക്കുന്നത്.

 ഫോണ്‍ വന്നു

പാലക്കാട് നിന്ന് ഐഎസ്സില്‍ ചേര്‍ന്ന ഈസ നവംബറില്‍ മാതാപിതാക്കളേയും ഭാര്യ നിമിഷ എന്ന ഫാത്തിമയുടെ അമ്മയേയും ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് നംഗര്‍്ഹാറില്‍ നിന്ന് ദൂരെയാണ് താമസിയ്ക്കുന്നത് എന്നാണ്.

സ്ത്രീകളും

22 പേരാണ് കേരളം വിട്ടത്. ഇവരില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഉള്ളത്. തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ ഭാര്യ ആയിഷ, പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസിന്റെ ഭാര്യ അജ്മല, പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ നിമിഷ എന്ന ഫാത്തിമ, ഈസയുടെ അനുജന്‍ യഹിയയുടെ ഭാര്യ മെറിന്‍ എന്ന മറിയം എന്നിവരാണ് നാടുവിട്ടത്.

കുട്ടികളുമായി


അബ്ദുള്‍ റാഷിദിന്റെ രണ്ട് വയസ്സുള്ള മകളും ഇജാസിന്റെ ഒന്നര വയസ്സുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മെറിനും, നിമിഷയും ഗര്‍ഭിണികളായിരുന്നു. ഇരുവരും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി വീട്ടുകാരെ അറിയിച്ചിരുന്നു.

കുഞ്ഞിനെ കാണാനായില്ല

കയ്യില്‍ പണമില്ലെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഫോണ്‍ ചെയ്യാം ഒരു പാട് പണം ആവശ്യമാണെന്നും ഈസ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു. ഭാര്യയും കുഞ്ഞും മറ്റൊരു സ്ഥലത്തായതിനാല്‍ അവരെ കാണാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ടെന്നും പറഞ്ഞിരുന്നു.

നിരീക്ഷണത്തില്‍

ഐഎസ്സില്‍ പോകാന്‍ തയ്യാറായെങ്കിലും അവസാന നിമിഷം സംഘത്തില്‍ നിന്ന് ഒഴിഞ്ഞ ഒരാളെ എന്‍ഐഎ നിരീക്ഷിയ്ക്കുകയാണ്. ഇയാളില്‍ നിന്നാണ് ഐഎസ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിയ്ക്കുന്നത്.

English summary
Malayalee women and children in Afghanisthn are safe.
Please Wait while comments are loading...