കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയും മകനും സാംബിയയില്‍ തടങ്കലില്‍, മോചനദ്രവ്യം മൂന്നരക്കോടി

  • By Meera Balan
Google Oneindia Malayalam News

കൊട്ടാരക്കര: മലയാളിയെയും മകനെയും സാംബിയയില്‍ തടങ്കലിലാക്കിയതായി പരാതി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനി തന്നെയാണ് ഇരുവരെയും തടവിലാക്കിയത്. കൊട്ടാരക്കര പണ്ടാരഴികത്തു വീട്ടില്‍ രവീന്ദ്രന്‍ പിള്ള (56) മകന്‍ റോണക് രവീന്ദ്രന്‍ എന്നിവരെയാണ് തടങ്കലിലാക്കിയത്. മൂന്നരക്കോടി രൂപയാണ് മോചന ദ്രവ്യമായി ആവശ്യപ്പെടുന്നത്. പണം കണ്ടെത്തുന്നതിനായി രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ രാധാ രവീന്ദ്രന്‍ മൂത്ത മകന്‍ രഞ്ജു എന്നിവരെ കമ്പനി നാട്ടിലേയ്ക്ക് അയച്ചു. ഡിസംബര്‍ 14 ന് മുന്‍പ് പണം എത്തിച്ചില്ലെങ്കില്‍ ഇരുവരെയും വധിയ്ക്കുമെന്നാണ് ഭീഷണി.

ലുസാക്കില്‍ സ്വകാര്യ പെട്രോള്‍ വ്യാപാര കമ്പനിയായ റവാസിയ പെട്രോളിയം ലിമിറ്റഡില്‍ നാലു വര്‍ഷമായി ജനറല്‍ മാനേജരായി ജോലി നോക്കുകയാണ് രവീന്ദ്രന്‍. മകന്‍ റോണക് ഇതേ കമ്പനിയിലെ അക്കൗണ്‍ന്‍രാണ്. രവീന്ദ്രന്‍ കമ്പനി മാറുമെന്നും തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുമെന്നും ആരോപിച്ചാണ് കമ്പനി ഉടമയും ബന്ധുവും ഇരുവരെയും തടവിലാക്കിയത്. നിരവധി രേഖകളിലും ഇവരെ കൊണ്ട് ഒപ്പിടുവിച്ചു.

Crime

ഇവരെ തോക്ക് ചൂണ്ടി തടവിലാക്കിയ ശേഷം രാധയെയുിം മൂത്തമകനെയും കമ്പനി ഉടമ വിളിച്ചു വരുത്തി. മൂന്നരക്കോടി രൂപ (30 ലക്ഷം ഡോളര്‍) മോചനദ്രവ്യം നല്‍കിയാല്‍ മാത്രമേ ഇറുവരെയും വിട്ടയക്കൂ എന്ന് പറഞ്ഞു. ഈ പണം നാട്ടില്‍ നി്‌ന്നെത്തിയ്ക്കാനാണ് ഇരുവരെയും കമ്പനി തന്നെ കേരളത്തിലേയ്ക്ക് അയച്ചത്. ഭര്‍ത്താവിനെയും മകെനയും രക്ഷിയ്ക്കാന്‍ വേണ്ട നടപടികളെടുക്കണമെന്ന് കാട്ടി രാധ മുഖ്യമന്ത്രിയ്ക്കും നോര്‍ക്ക അധികൃതര്‍ക്കും പരാതി നല്‍കി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് രാധ.

English summary
Malayali man and his son trapped in Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X