കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളും നഴ്‌സുമാരാണ്, ഇറാഖില്‍ നിന്ന് തിരിച്ചെത്തിയവര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇറാഖിലെ ത്രിക്രിത്തില്‍ ഐസിസ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ മലയാളി നഴ്‌സുമാര്‍ക്ക് വന്‍ സ്വീകരണമാണ് കേരളത്തില്‍ ലഭിച്ചത്. ജോലി വാഗ്ദാനങ്ങളും സാമ്പത്തിക സഹായവും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം സത്കാരവും ലഭിച്ചു. എന്നാല്‍ അവര്‍ മാത്രമല്ല ഇറാഖില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയത്.

മുഖ്യമന്ത്രിയുടെ സഹായമില്ലാതെ കേരളത്തില്‍ തിരിച്ചെത്തിയ 42 നഴ്‌സുമാരാണ് കഴിഞ്ഞ ദിവസം നിയമസഭയിലെത്തി മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

ക്ഷണിക്കപ്പെടാത്തവര്‍

ക്ഷണിക്കപ്പെടാത്തവര്‍

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ 46 മലയാളി നഴ്‌സുമാര്‍ക്ക് തലസ്ഥാനത്ത് വന്‍ സ്വീകരണമായിരുന്നു. എന്നാല്‍ ഈ 42 പേര്‍ മുഖ്യമന്ത്രിയെ കാണാന്‍ ഇങ്ങോട്ട് ക്ഷണിക്കാതെ തന്നെ എത്തുകയായിരുന്നു.

ഞങ്ങള്‍ക്കും ഉണ്ട് ദുരിതം

ഞങ്ങള്‍ക്കും ഉണ്ട് ദുരിതം

വായ്പയെടുത്തും കഷ്ടപ്പെട്ടും ആണ് ഇവരും ഇറാഖിലേക്ക് പോയത്. നിവൃത്തിയില്ലാതെ തിരിച്ചുപോരുകയായിരുന്നു.

ജോലി വേണം

ജോലി വേണം

ആദ്യഘട്ടത്തില്‍ തിരിച്ചെത്തിയവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പ്രവാസികളും കേരളത്തിലെ ആശുപത്രിമാനേജ്‌മെന്റുകളും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായവും ഇതിനുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കും അത് അര്‍ഹതപ്പെട്ടതല്ലേ എന്നാണ് ചോദ്യം.

ധനസഹായം കിട്ടുമോ

ധനസഹായം കിട്ടുമോ

നഴ്‌സുമാര്‍ക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍ സഹായധനമായി അന്ന് പ്രഖ്യാപിച്ചത്. ഇത്തരമൊരു സഹായം തങ്ങള്‍ക്കും ലഭിക്കുമോ എന്നാണ് ഒടുവില്‍ ഇറാഖില്‍ നിന്ന് തിരിച്ചെത്തിയവരുടെ ചോദ്യം.

വായ്പാഭാരം

വായ്പാഭാരം

വന്‍തുക ലോണെടുത്താണ് പലരും നഴ്‌സിങ് പഠനം തന്നെ പൂര്‍ത്തിയാക്കിയത്. പണം കടം വാങ്ങിയാണ് ഇറാഖിലേക്ക് പോയത്. വായ്പാഭാരത്തില്‍ നിന്നെങ്കിലും മോചനം ലഭിക്കുമോ എന്ന് ഇവര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു.

എല്ലാം പരിഹരിക്കാമെന്ന് വാഗ്ദാനം

എല്ലാം പരിഹരിക്കാമെന്ന് വാഗ്ദാനം

ജൂലായ് 31 ന് നഴ്‌സുമാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ യോഗം ചേരുന്നുണ്ട്. ഇവരുടെ കാര്യവും അന്ന് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.

English summary
Malayali Nurses returned from Iraq met Chief Minister Oommen Chandy requesting financial help and job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X