കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹത: റിഫയുടെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‍മോര്‍ട്ടം; പുതിയ വിവരങ്ങൾ നിർണായകം

Google Oneindia Malayalam News

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. നാളെ രാവിലെയോടെ ആയിരിക്കും മൃതദേഹം പുറത്തെടുക്കുക.

തുടർന്ന് തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം ഫോറന്‍സിക് സർജന്‍മാർ പോസ്റ്റുമോർട്ടം നടത്തും.ഇതിലൂടെ പുറത്തുവരുന്ന വിവരങ്ങൾ കേസ് അന്വേഷണത്തിൽ നിർണായകമാകും.

റിഫയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി സ്വീകരിച്ചത്. ദുരൂഹ മരണത്തിൽ റിഫയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.

1

അതേസമയം, റിഫയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുവാൻ കഴിഞ്ഞദിവസം ആർ ഡി ഒ അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. 2 ദിവസങ്ങൾ മുൻപായിരുന്നു ആർ ഡി ഒയുടെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിലേക്ക് വേണ്ടി അന്വേഷണ സംഘത്തിന്‍റെ ആവശ്യം ആർ ഡി ഒ അംഗീകരിക്കുകയായിരുന്നു. വീടിന് സമീപത്തെ പള്ളിയിലാണ് റിഫയുടെ മൃതദേഹം സംസ്കരിച്ചത്. ഈ മൃതദേഹമാണ് നാളെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും പുറത്തെടുക്കുക.

'ഗതികേട് കൊണ്ടാണ് സമരം ചെയ്യുന്നത്, ജനങ്ങള്‍ സഹകരിക്കണം'; കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു'ഗതികേട് കൊണ്ടാണ് സമരം ചെയ്യുന്നത്, ജനങ്ങള്‍ സഹകരിക്കണം'; കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു

2

അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡി വൈ എസ് പിയാണ് അർ ഡി ഒ യ്ക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചത്. അതേസമയം, റിഫയുടെ ഭർത്താവ് മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ അന്വേഷണത്തിന്റ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ റിഫയുടെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി ലഭിച്ചത്.

3

കേസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ മാസം 30 ന് ആണ് കുടുംബത്തിന്റെ പ്രതികരണം ഉണ്ടായത്. ഇതിന് പിന്നാലെ, റിഫയുടെ മരണത്തില്‍ തങ്ങളുടെ കയ്യിൽ ഭര്‍ത്താവിനും സുഹൃത്തിനും എതിരായ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. റിഫ മെഹ്നുവിന്റെ പിതാവ് റാഷിദാണ് പ്രതികരിച്ച് രംഗത്ത് വന്നത്. വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ നേരിട്ട് കണ്ട് റാഷിദ് പരാതി നല്‍കിയിരുന്നു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാഷിദ്.

4

റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയാണ് ഉളളതെന്നും റിഫയുടെ പിതാവ് പ്രതികരിച്ചിരുന്നു.

റിഫ ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഭർത്താവ്

5

റിഫയെ മാർച്ച് 1 - ന് പുലർച്ചെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇതിന് പിന്നാലെ കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികമായും ശാരീരികമായും റിഫ പീഡനത്തിന് ഇരയായി എന്നും ഇതാണ് റിഫയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്തി.

Recommended Video

cmsvideo
റിഫയുടെ ഭർത്താവിനെതിരെ കേസ് മാനസികവും ശാരീരികവുമായ പീഡനം
6

ദുബായിയിൽ നിന്നും റിഫയുടെ മൃതദേഹം നാട്ടിൽ എത്തിച്ചാണ് സംസ്കരിച്ചത്. ശേഷം, മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മെഹ്നാസിന് എതിരെ കേസെടുക്കണം എന്ന് ആവിശ്യപ്പെട്ട് റിഫയുടെ മാതാവും പിതാവും സഹോദരനും രംഗത്ത് എത്തി. റൂറൽ എസ്പി എ.ശ്രീനിവാസിനാണ് കുടുംബം പരാതി നൽകിയിരുന്നത്.

English summary
malayali vlogger Rifa Mehnu death: body will be exhumed on May 7 and post mortem will be conducted over investigation process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X