നാഗ്പൂരിൽ മലയാളി യുവാവിന്റെ ദുരൂഹ മരണം!! ഭാര്യ അറസ്റ്റിൽ!! കഴുത്തു ഞെരിച്ച് കൊന്നത്?

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: നാഗ്പൂരിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. പാലക്കാട് തേങ്കുറിശ്ശി സ്വദേശി സ്വാതിയാണ് അറസ്റ്റിലായിരിക്കുന്നത്. ഏപ്രിൽ 29നാണ് കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിൻ നായരെ നാഗ്പൂരിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയടിച്ചു വീണതാണ് മരണ കാരണമെന്നാണ് സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം കഴുത്തു ഞെരിച്ചതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വാതിയുടെ പങ്ക് വ്യക്തമായത്.

arrest

ആദ്യ വിവാഹം ചെയ്തയാളിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് സ്വാതി നിതിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

പിതാവ് രമേശൻ നായരുടെ ചികിത്സയ്ക്കായിട്ടാണ് നിതിൻ നാഗ്പൂരിൽ വീടെടുത്തത്. നിതിന്റെ മരണത്തിന് പിന്നാലെ രമേശൻ നായരും മരിച്ചിരുന്നു. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. നാഗ്പൂരിലെ ബജാജ് നഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

English summary
malayali youth murder in nagpur wife arrested.
Please Wait while comments are loading...