മലേഗാവ് സ്‌ഫോടനം: ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ പ്രതികളാണെന്നു ആരോപിക്കപ്പെട്ട സാധ്വിപ്രജ്ഞ സിങ് ഠാക്കൂർ, ലഫ് കേണൽ പുരോഹിത് അടക്കമുള്ള ആറു പേരുടെ മക്കോക്ക ഒഴിവാക്കി. എൻഐഎ പ്രത്യേക കോടതിയാണ് ഇവർക്കെതിരെയുള്ള മക്കോക്ക റദ്ദാക്കിയത്. പ്രജ്ഞ സിങ് ഠാക്കൂര്‍ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പുരോഹിത് എന്നിവര്‍ക്കെതിരെ യുഎപിഎയിലെ ഒരു വകുപ്പും ഒഴിവാക്കിയിട്ടുണ്ട്. യുഎപിഎയിലെ മറ്റ് വകുപ്പുകളും ഐപിസി വകുപ്പുകളും അനുസരിച്ച് വിചാരണ നടത്തും.

മൻമോഹന്റെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്തിട്ടില്ല, വിശദീകരണവുമായി സർക്കാർ, അംഗീകരിച്ച് കോൺഗ്രസ്

സ്വാധ്വി പ്രജ്ഞ സിങ് ഠാക്കൂർ , സന്ന്യാസി ദയാനന്ദ് പാണ്ഡെ, ലാഫ് കേണൽ ശ്രീകാന്ത് പുരോഹിത് , റിട്ട മേജർ രമേശ് ഉപാധ്യയ് എന്നിവരടക്കം 11 പേർക്കെതിരെ മകോക്ക, യുഎപിഎ, ഐപിസി നിയമങ്ങളിലെ വിവിധ വാകുപ്പുകൾ ചുമാർത്തിയാണ് എടിഎസ് കുറ്റപത്രം സമർപ്പിച്ചത്.

malegav

എന്നാൽ , പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎ പ്രജ്ഞ സിങ് അടക്കം ആറുപേർക്കെതിരെ എടിഎസ് കണ്ടെത്തിയ തെളിവുകൾ പര്യാപ്തമല്ലെന്ന്​ പറഞ്ഞ്​ രോഹിത് അടക്കം ശേഷിച്ച പ്രതികള്‍ക്കെതിരെയ​ണ് കുറ്റപത്രം നല്‍കിയത്. പ്രജ്ഞ അടക്കമുള്ള​വര്‍ ജാമ്യത്തിലാണെങ്കിലും കോടതി ഇവര്‍ക്ക് ക്ലീന്‍ചി​റ്റ്​ നല്‍കിയിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Malegaon Blast Case: Sadhvi Pragya, Colonel Purohit Not To Be Charged Under Organised Crime Law

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്