കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് മമ്പറം ദിവാകരന്‍; നാളെ മറുപടിയെന്ന് സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: പഠന കാലത്തെ സംഘര്‍ഷത്തിന്റെ ഓര്‍മകളില്‍ കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നു. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഘര്‍ഷത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. ഇന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി, സുധാകരന്റെ മോഹങ്ങളാകാം പറഞ്ഞത് എന്നാണ് പ്രതികരിച്ചത്. അവിടെ നിര്‍ത്തിയില്ല, പഠന കാലത്തെ ഒട്ടേറെ സംഭവങ്ങള്‍ മുഖ്യമന്ത്രി ഓര്‍ത്തു പറഞ്ഞു.

p

മുഖ്യമന്ത്രിക്ക് നാളെ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിച്ചു. ഇന്ന് തന്നെ മറുപടി വേണോ, നാളെ പറഞ്ഞാല്‍ പോരേ എന്നായിരുന്നു സുധാകരന്റെ ചോദ്യം. അതേസമയം, സുധാകരന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ രംഗത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് മമ്പറം ദിവാകരന്റെ പ്രതികരണം.

ആരാധനാലയങ്ങള്‍ എന്ന് തുറക്കും; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ... പലതിനും നമ്മള്‍ നിര്‍ബന്ധിതരായിആരാധനാലയങ്ങള്‍ എന്ന് തുറക്കും; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ... പലതിനും നമ്മള്‍ നിര്‍ബന്ധിതരായി

തന്റെ അറിവില്‍ അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. താന്‍ അങ്ങനെ ഒരു സംഭവം കേട്ടിട്ടില്ല. സിഎച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ബ്രണ്ണന്‍ കോളജില്‍ വന്നപ്പോള്‍ സുധാകരന്റെ നേതൃത്വത്തില്‍ തടഞ്ഞ സംഭവം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിഎച്ച് മുഹമ്മദ് കോയയെ തടഞ്ഞു നിര്‍ത്തിയതു മുതലുള്ള സംഭവം അറിയാമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.

Recommended Video

cmsvideo
കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

പിണറായി വിജയനോട് രാഷ്ട്രീയ ശത്രുതയുണ്ട്. താനും സുധാകരനും ഒന്നിട്ട് പഠിച്ചതാണ്. പിണറായി വിജയന്‍ സീനിയറായിരുന്നു. തന്റെയും എകെ ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരന്‍ ഞങ്ങളോടൊപ്പമില്ലായിരുന്നു. താന്‍ ഇന്ദിര പക്ഷത്തും സുധാകരന്‍ സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു. 1973 മുതല്‍ 84 വരെ സിപിഎമ്മുമായിട്ടാണ് താന്‍ നേരിട്ട് പോരാടിയത്. 1989ല്‍ താന്‍ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗമായിരുന്നുവെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

English summary
Mambaram Divakaran reply over Pinarayi Vijayan and K Sudhakaran comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X