Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്ക' ആരാധനയാണെന്ന് അര്‍ഥമുണ്ടോ? വിമര്‍ശിക്കാന്‍ എടാ പോടാ വേണോ? കസബ വിവാദം ഭാവംമാറി

ഐഎഫ്എഫ്‌കെ വേദിയില്‍ നടന്ന ഓപണ്‍ ഫോറത്തിലാണ് നടി പാര്‍വതി മമ്മൂട്ടിക്കെതിരേ ആഞ്ഞടിച്ചത്.

22 ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ ചൊല്ലിയുള്ള വിവാദം വഴിമാറുന്നു. സിനിമാ മേഖലയില പ്രമുഖര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്നാണ് പുതിയ ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് മറുപടിയുമായി വന്നിരിക്കുകയാണിപ്പോള്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വിവാദത്തിന്റെ രൂപം മാറുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടുള്ള പ്രതികരണം. പാര്‍വതിയെ അസഭ്യം പറഞ്ഞ ചില ആരാധകരുടെ നടപടി മുതല്‍ ഇപ്പോള്‍ പ്രമുഖര്‍ വരെ പ്രതികരിക്കുന്നതിലേക്ക് കാര്യങ്ങളള്‍ എത്തിയിരിക്കുന്നു...

സ്ത്രീകളെ ബഹുമാനിക്കുന്നു

സ്ത്രീകളെ ബഹുമാനിക്കുന്നു

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയധികം ബഹുമാനിക്കുന്ന ഒരാളെ താന്‍ കണ്ടിട്ടില്ലെന്നാണ് വിവാദത്തില്‍ പ്രതികരിച്ച ജോയ് മാത്യു പറഞ്ഞത്. മമ്മൂട്ടിയെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ മമ്മൂക്ക, മമ്മൂക്ക എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് തോന്നുന്നില്ലെന്നും ആരാധന കൊണ്ടാണെന്നും ജോയ് മാത്യു പ്രതികരിച്ചു.

എനിക്ക് തോന്നുന്നില്ല

എനിക്ക് തോന്നുന്നില്ല

നിലപാട് വ്യക്തമാക്കി ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ; മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ മമ്മൂക്ക മമ്മൂക്ക എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണ്?

മിസ്റ്റര്‍ മമ്മൂട്ടി

മിസ്റ്റര്‍ മമ്മൂട്ടി

അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മൂട്ടി 'എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്. അതല്ലേ അതിന്റെയൊരു അന്തസ്സ്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ലെന്നും ജോയ് മാത്യു പറയുന്നു.

ഗോപി ആശാനെ എന്തു ചെയ്യണം

ഗോപി ആശാനെ എന്തു ചെയ്യണം

അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്ന് ചോദിച്ചാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

മറുപടി വന്നു

മറുപടി വന്നു

ഇതിനുള്ള മറുപടിയായിട്ടാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ്. മമ്മൂട്ടി എന്ന നടനെ ആരും ആക്രമിച്ചിട്ടില്ലെന്നും മമ്മൂക്ക എന്നു വിളിച്ചാല്‍ താരാരാധനയാണെന്ന് കരുതുന്നത് ശരിയല്ലെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. വിവാദത്തോട് പ്രതികരിച്ച് കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

വിമര്‍ശനവും ആക്രമിക്കലും

വിമര്‍ശനവും ആക്രമിക്കലും

വിമര്‍ശനവും ആക്രമിക്കലും രണ്ടാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഓര്‍മിപ്പിക്കുന്നു. വിമര്‍ശിക്കണമെങ്കില്‍ മോശം പദങ്ങള്‍ ഉപയോഗിക്കണമോ എന്നും അദ്ദേഹം ചോദിക്കുന്നു. കൂടാതെ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. നാട്ടുകാരെ പറ്റിക്കാന്‍ ശ്രമിക്കരുതെന്നും സനല്‍കുമാര്‍ ശശധരന്‍ കൂട്ടിച്ചേര്‍ത്തു.

എന്തൊരെടുത്തുചാട്ടം

എന്തൊരെടുത്തുചാട്ടം

സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ് ഇങ്ങനെ- അല്ല, മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്? മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാല്‍ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണെന്നും അദ്ദേഹം ചോദിക്കുന്നു.

ധീരോദാത്തനതിപ്രതാപഗുണവാന്‍

ധീരോദാത്തനതിപ്രതാപഗുണവാന്‍

വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടര്‍ എന്നെങ്കിലും വിളിച്ച് ദൂരെ നിര്‍ത്തണമെന്നത് എന്തുതരം സാമാന്യ നിയമം? ഗോപിയാശാന്‍ ദുശാസനന്‍ കെട്ടിയാടുന്നപോലെയാണോ മമ്മൂട്ടിയുടെ ധീരോദാത്തനതിപ്രതാപഗുണവാന്‍ നായകന്മാര്‍ അങ്ങേയറ്റം ആണത്തത്തിന്റെ നാണമില്ലാത്ത അഴിഞ്ഞാട്ടം നടത്തുന്നത്? കണ്ണടച്ചാല്‍ ഇരുട്ടാവുമെന്നോ? ഇരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ? എന്ന ചോദ്യവുമായാണ് പോസ്റ്റ് അവസാനിക്കുന്നത്.

കൃത്യമായ വാക്കുകള്‍

കൃത്യമായ വാക്കുകള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ സംവാദവേദിയില്‍ സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവത്ക്കരിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിടെയാണ് പാര്‍വതി കസബ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. എന്താണ് ഉദ്ദേശിച്ചത് എന്ന് പാര്‍വതി ആ വേദിയില്‍ തന്നെ കൃത്യമായ വാക്കുകളില്‍ വ്യക്തമാക്കിയതാണ്. അത് സിനിമയില്‍ സ്ത്രീ വിരുദ്ധരായ കഥാപാത്രങ്ങള്‍ പാടില്ല എന്നല്ല, മറിച്ച് അത്തരം സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് നല്ലതല്ല എന്നാണ്. വിഷയത്തില്‍ പരിഹാസരൂപേണ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയിയും പ്രതികരിച്ചിട്ടുണ്ട്.

ആദാമിന്റെ വാരിയെല്ല്

ആദാമിന്റെ വാരിയെല്ല്

ആദാമിന്റെ വാരിയെല്ല് എന്ന തലക്കെട്ടില്‍ തുടങ്ങിയ അവരുടെ കുറിപ്പിന്റെ പ്രധാന ഭാഗം ഇങ്ങനെ. ബോബിയും സഞ്ജയും പറയുന്നു: പ്രശ്‌നം കസബയോ പാര്‍വതിയോ പോലുമല്ല. പ്രശ്‌നം പെണ്ണ് സംസാരിച്ചു എന്നതാണ്. തെറ്റിദ്ധരിക്കരുത്. സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷേ അത് ഫാഷന്‍ ട്രെന്റുകളെ കുറിച്ചും, പാചകത്തെക്കുറിച്ചും, ഭാവി വരനെപ്പറ്റിയുള്ള സങ്കല്‍പങ്ങളെക്കുറിച്ചുമൊക്കെ പോരെ? വന്‍ കാര്യങ്ങളെക്കുറിച്ചൊക്കെ പറയേണ്ടി വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാനാളല്ല എന്ന വിനയമല്ലേ അതിന്റെ ശരി?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+