ഫഹദിന് പിറകേ മമ്മൂട്ടിയുടെ പേരിലും തട്ടിപ്പ്...!! തട്ടിയത് ലക്ഷങ്ങള്‍...!!! സംഘം വിലസുന്നു...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയനായ നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് സിനിമാ പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. എന്നാല്‍ ഫഹദിന്റെ പേരില്‍ മാത്രമല്ല, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരിലടക്കം ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. ഈ സംഘം തട്ടിയെടുക്കുന്നത് ചെറിയ തുകയൊന്നുമല്ല, ലക്ഷങ്ങളാണ്.

എസി മുറിയില്‍ അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം..!! നടുക്കത്തില്‍ സിനിമാ ലോകം...!!!

വ്യാജ പരസ്യം നൽകി തട്ടിപ്പ്

വ്യാജ പരസ്യം നൽകി തട്ടിപ്പ്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന വ്യാജപരസ്യം നല്‍കിയാണ് ഈ തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ തട്ടിപ്പ് സംഘത്തിന്റെ വലയിലായിരിക്കുന്നത്.

മമ്മൂട്ടി ചിത്രമെന്ന പേരിൽ

മമ്മൂട്ടി ചിത്രമെന്ന പേരിൽ

പരസ്യം കണ്ട് വിളിക്കുന്നവരോട് ഈ തട്ടിപ്പുകാര്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നത് ഇത്തരത്തിലാണ്. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ്. സ്‌ക്രീന്‍ ടെസ്റ്റ് ഉണ്ടാകും. ഓഡീഷന്‍ എറണാകുളത്ത് വെച്ചായിരുന്നു. പ്രമുഖ ഹോട്ടലില്‍ ആയിരിക്കും ഓഡിഷന്‍ നടക്കുക.

ഒരാൾക്ക് 5000

ഒരാൾക്ക് 5000

ഇത് മാത്രമല്ല ഒരു കുട്ടിയില്‍ നിന്നും അയ്യായിരം രൂപ വീതവും ഈ സംഘം ഈടാക്കുന്നുണ്ട്. മേക്കപ്പിനും മറ്റുമായുളള ചിലവുകള്‍ക്ക് വേണ്ടിയാണ് ഈ പണം എന്നാണ് ന്യായം. ഒരു മാസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നും ഇവര്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നു.

ഹോട്ടലിൽ ഓഡിഷൻ

ഹോട്ടലിൽ ഓഡിഷൻ

ഇത് പ്രകാരം അവര്‍ പറഞ്ഞ ഹോട്ടലിലേക്ക് കുട്ടിയുമായി ചെല്ലുന്ന കുടുംബങ്ങള്‍ക്ക് യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധത്തിലാണ് പിന്നീടുള്ള കാര്യങ്ങള്‍. പേര് രജിസ്റ്റര്‍ ചെയ്ത പണം കൈമാറുകയാണ് ആദ്യം വേണ്ടത്. ശേഷം കുട്ടിയെ മേക്കപ്പ് ചെയ്യും.

അഭിനയത്തോട് അഭിനയം

അഭിനയത്തോട് അഭിനയം

അത് കഴിഞ്ഞ് അകത്തെ മുറിയിലേക്ക് വിളിപ്പിച്ച ശേഷമാണ് ഓഡീഷന്‍ എന്ന പേരിലുള്ള നാടകം. ക്യാമറയ്ക്ക് മുന്നില്‍ കുട്ടിയെക്കൊണ്ട് അഭിനയിപ്പിച്ചും പാട്ട് പാടിയും നൃത്തം ചെയ്യിച്ചും അത് ഷൂട്ട് ചെയ്തും ഇവര്‍ വിശ്വാസം നേടുന്നു. തങ്ങളുടെ കുട്ടിക്ക് സിനിമയില്‍ അഭിനയിക്കാം എന്ന പ്രതീക്ഷയില്‍ ഓരോ കുടുംബവും മടങ്ങുന്നു.

കബളിക്കപ്പെട്ടത് ആയിരങ്ങൾ

കബളിക്കപ്പെട്ടത് ആയിരങ്ങൾ

കുട്ടി അഭിനയിക്കുന്ന വീഡിയോ വീട്ടിലെക്ക് പാഴ്‌സലായി എത്തും. പക്ഷേ സിനിമയെക്കുറിച്ച് വിവരമൊന്നും ഉണ്ടാവില്ല. അവരുടെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുക നിലവില്ല എന്ന വിവരമാകും. ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നു.

തട്ടിയത് 15 ലക്ഷം

തട്ടിയത് 15 ലക്ഷം

ഹോട്ടല്‍ വാടക ഉള്‍പ്പെടെ ഇവര്‍ക്ക് ആകെ വരുന്ന ചിലവ് വെറും 15000 രൂപ മാത്രമാണ്. പക്ഷേ ഇവര്‍ നേടിയത് ലക്ഷങ്ങളാണ്. മുന്നൂറോളം പേര്‍ ഓഡിഷനില്‍ പങ്കെടുത്തതില്‍ ഈ സംഘം കൈക്കലാക്കിയത് 15 ലക്ഷത്തോളം രൂപയാണ്.

പരാതിപ്പെടുന്നില്ല

പരാതിപ്പെടുന്നില്ല

എറണാകുളം വിട്ട സംഘം ഇനി പൊങ്ങുക ഇതേ തന്ത്രവുമായി കേരളത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരിക്കും. പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമായിട്ടാണ് ഇവര്‍ തട്ടിപ്പിന് വിശ്വാസ്യത പകരുന്നത്. ആരും പരാതിപ്പെടാത്താതും ഇവര്‍ക്ക് ധൈര്യം പകരുന്നു.

English summary
Fake screen test in Ernakulam in the name of Mammootty movie
Please Wait while comments are loading...