''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം'
Recommended Video

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധങ്ങളും ദു:ഖ പ്രകടനങ്ങളും തുടരുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും ഈ വിഷയത്തില്‍ പ്രതികരിച്ചു.
മധുവിനെ ആദിവാസി എന്ന് വിളിക്കരുത്, താന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കകം തന്നെ അത് വൈറല്‍ ആവുകയും ചെയ്തു. രണ്ട് മണിക്കൂറുകൊണ്ട് പോസ്റ്റ് ലൈക്ക് ചെയ്തത് 67,000 പേര്‍. ഷെയര്‍ ചെയ്തത് 24,000 പേര്‍.
എന്നാല്‍ മധുവിനെ ആദിവാസി എന്ന് വിളിക്കരുത് എന്ന മമ്മൂട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

പരക്കെ വിമര്‍ശനം
മധുവിനെ ആദിവാസി എന്ന് വിളിക്കരുത് എന്ന മമ്മൂട്ടിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. ആദിവാസി സ്വത്വം എന്താണെന്നതിനെ സംബന്ധിച്ച് മമ്മൂട്ടിക്ക് എന്തറിയാം എന്നാണ് ചോദ്യം. കപടമാണ് മമ്മൂട്ടിയുടെ പ്രതികരണം എന്നും ആക്ഷേപം ഉയരുന്നു.

വിവരക്കേട് പറയാന്‍
പ്രിവിലേജിന്റെ മുകളില്‍ കയറിയിരുന്ന് വിവരക്കേട് പറയാന്‍ ഇയാള്‍ക്ക് ഒരു മടിയും ഇല്ലേ എന്നാണ് രശ്മി നായര്‍ ചോദിക്കുന്നത്. മധു വാര്യരോ നായരോ ആണെങ്കില്‍ ആരും തല്ലി കൊല്ലില്ലായിരുന്നു എന്ന് ഈ തമ്പുരാന് ആരെങ്കിലും പറഞ്ഞുകൊടുക്കണം എന്നും രശ്മി പറയുന്നുണ്ട്.

അനുജന്‍ സ്ഥാനം എന്ന എച്ചില്‍ പ്രിവിലേജ്
മധു ആദിവാസിയാണെന്ന് അഭിമാനത്തോടെ തന്നെ പറയും. മമ്മൂട്ടിയുടെ അനുജന്‍ സ്ഥാനം എന്ന എച്ചില്‍ പ്രിവിലേജ് കിട്ടാന്‍ വേണ്ടി ഉപേക്ഷിക്കപ്പെടേണ്ട സ്വത്വമല്ല ആദിവാസി എന്ന് പറഞ്ഞുകൊണ്ടാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആരാധകര്‍ ഇറങ്ങി
മമ്മൂട്ടിയെ വിമര്‍ശിച്ചാല്‍ ആരാധകര്‍ വെറുതേയിരിക്കില്ലല്ലോ... രശ്മിയുടെ വിമര്‍ശത്തോടും അങ്ങനെ തന്നെയാണ് പ്രതികരണങ്ങള്‍. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പട്ടിക നിരത്തിക്കൊണ്ടാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ രശ്മി ഉന്നയിച്ച വിഷയത്തെ കുറിച്ച് അവര്‍ക്ക് പറയാന്‍ കാര്യമായി ഒന്നും ഇല്ല എന്നതാണ് സത്യം.
പോസ്റ്റ് വായിക്കാം
ഇതാണ് രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടി നടത്തിയത് അനുശോചനം അല്ല, അധിക്ഷേപം ആണെന്നും രശ്മി ഒരു മമ്മൂട്ടി ആരാധകന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

സ്വത്വ ബോധമാണ് മിസ്റ്റര്‍ മമ്മൂട്ടി
ആദിവാസി എന്നത് ആ സമൂഹത്തിന്റെ സ്വത്വ ബോധമാണ് മിസ്റ്റര്‍ മമ്മൂട്ടി എന്നാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ രാഹുല്‍ ഹംബിള്‍ സനല്‍ പ്രതികരിച്ചിരിക്കുന്നത്. ആദിവാസി എന്ന പദം അലോസരമായി കരുതുന്നവരെയാണ് തിരുത്തേണ്ടത്. ആദിവാസിയെ അവരുടെ സ്വത്വത്തോടെ അംഗീകരിക്കുകയാണ് വേണ്ടത് എന്നും രാഹുല്‍ പറയുന്നു.

താങ്കള്‍ക്ക് എന്താണ് പ്രശ്‌നം
ആദിവാസി എന്നത് അവര്‍ ആത്മാഭിമാനത്തോടെ തന്നെ പറയും എന്നിരിക്കെ, താങ്കള്‍ക്ക് എന്താണ് പ്രശ്‌നം എന്നും രാഹുല്‍ ചോദിക്കുന്നുണ്ട്. ആദിവാസി എന്നാല്‍ ആദ്യം മുതലേ വസിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. അതായത് മറ്റുള്ളവര്‍ കുടിയേറി പാര്‍ത്തവര്‍ ആണെന്നാണ്- രാഹുല്‍ തുടരുന്നു.

മമ്മൂട്ടിയുടെ അനുജന്‍ എന്നെഴുതിയാല്‍
ജാതി സര്‍ട്ടിഫിക്കറ്റില്‍ ആദിവാസി എന്നതിന് പകരം മമ്മൂട്ടിയുടെ അനുജന്‍ എന്നെഴുതിയാല്‍ തീരുന്നതാണോ അവരുടെ പ്രശ്‌നം എന്നും രാഹുല്‍ ചോദിക്കുന്നു. പഞ്ച് ഡയലോഗ് ഒക്കെ സ്വന്തമായി പറഞ്ഞുനോക്കുമ്പോള്‍ അര്‍ത്ഥവും അര്‍ത്ഥ വ്യത്യാസവും പരിശോധിക്കാന്‍ ശ്രമിക്കുക മമ്മൂട്ടി സാര്‍ എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുല്‍ ഹംബിള്‍ സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.... ഇതിന് താഴേയും മമ്മൂട്ടി ആരാധകര്‍ ന്യായീകരണവുമായി എത്തുന്നുണ്ട്.

കുളപ്പുള്ളി അപ്പന്‍മാര്‍ക്ക് മാത്രം
ആദിവാസി എന്നത് അയാളുടെ സ്വത്വമാണ് മമ്മൂട്ടി സാര്‍ എന്ന് പറഞ്ഞുകൊണ്ട് മാധ്യമ പ്രവര്‍ത്തകനായ കെഎ ഷാജിയുടെ പ്രതികരണം തുടങ്ങുന്നത്. നിങ്ങള്‍, സിനിമയിലെ കുളപ്പുള്ളി അപ്പന്‍മാര്‍ക്ക് മാത്രമാണ് അത് അശ്ലീലമായി തോന്നുന്നത്. അതൊരു ബഹുമതിയാണ്, പരിഹാസപദമല്ലെന്നും കെഎ ഷാജി പറയുന്നു.

നിങ്ങള്‍ ചേട്ടനോ അനിയനോ ആകണ്ട
നിങ്ങള്‍ അയാളുടെ ചേട്ടനോ അനിയനോ ആകണ്ട. അയാളെ അയാളായിക്കണ്ട് അംഗീകരിച്ചാല്‍ മതി. ജീവിച്ചിരിക്കുക എന്നത് അയാളുടെ അവകാശമായിരുന്നു. അതൊരിക്കലും നിങങളുടെ ദയാദാക്ഷിണ്യമല്ല മമ്മൂട്ടി സാര്‍ എന്ന് പറഞ്ഞുകൊണ്ട് കെഎ ഷാജി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കെഎ ഷാജിയുടെ പോസ്റ്റ്
കെഎ ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.












Click it and Unblock the Notifications