മലയാളി സംവിധായകന്റെ ക്രൂരത; വെളിപ്പെടുത്തലുമായി നടി നേഹ സക്‌സേന, പോലീസ് ഇടപെട്ടു
ബെംഗളൂരു: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയില്‍ പ്രധാന നായികമാരില്‍ ഒരാളായിരുന്നു നടി നേഹ സക്‌സേന. സഖാവിന്റെ പ്രിയസഖി എന്ന സിനിമയിലും അവര്‍ വേഷമിട്ടിട്ടുണ്ട്. മലയാളിയായ ഒരു സംവിധായകനെ കുറിച്ച് നടി ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. സിനിമാ സെറ്റില്‍ നേരിടേണ്ടി വന്ന പീഡനവും ഭീഷണിയും സൂചിപ്പിച്ച് നടി സെന്‍ട്രല്‍ ബെംഗളൂരു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. താരത്തിന് താമസിക്കാന്‍ സൗകര്യമൊരുക്കിയ ഹോട്ടലില്‍ വച്ചും വിഷമകരായ ചില അനുഭവങ്ങളുണ്ടായി എന്ന് നടി പറയുന്നു. ഹോട്ടല്‍ ഉടമ രാത്രി കൂടെ ചെലവഴിക്കാന്‍ ആവശ്യപ്പെട്ടു. ഇടൈംസിനോടുള്ള നടിയുടെ വെളിപ്പെടുത്തില്‍ സിനിമാ രംഗത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

മലയാളി സംവിധായകന്‍ ഒരുക്കുന്ന തമിഴ് സിനിമയുടെ സെറ്റിലാണ് പീഡനം നേരിടേണ്ടി വന്നതെന്ന് നടി നേഹ സക്‌സേന പറയുന്നു. സംവിധായകന്റെ മകന്‍ തന്നെയായിരുന്നു ചിത്രത്തില്‍ നായക വേഷം ചെയ്തത്. ഇയാളുടെ ആദ്യ സിനിമയാണിത്. ആഗസ്റ്റ് 20നാണ് ചിത്രീകരണം തുടങ്ങിയത്. പ്രകാശ് രാജ് അല്ലെങ്കില്‍ നാസര്‍ എന്നിവരില്‍ ആരെങ്കിലും ഒരു പ്രധാന റോളിലുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നുവത്രെ.

കൊവിഡ് കാരണം പ്രതിസന്ധിയിലായതിനാല്‍ സിനിമയ്ക്ക് വേണ്ടി ഓകെ പറഞ്ഞു. 50000 രൂപ അഡ്വാന്‍സ് തന്ന് കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ചിത്രീകരണം തുടങ്ങി ആദ്യ ദിവസത്തില്‍ തന്നെ തനിക്ക് ചില സംശയങ്ങളുണ്ടായി. അസ്വസ്ഥമാക്കുന്ന പല അനുഭവങ്ങളും നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് രണ്ടു ദിവസത്തിന് ശേഷം സംവിധായകനോട് പറഞ്ഞു. എന്നാല്‍ സംവിധായരന്റെ തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.

നിര്‍മാതാവിന് മാഫിയകളുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കാസിനോയില്‍ പീഡനത്തിന് വേണ്ടിയുള്ള ഒരു മുറിയുണ്ട്. അവിടെ വച്ച് പീഡിപ്പിക്കാനും ബലാല്‍സംഗം ചെയ്യാനും ഒരുപക്ഷേ വെടിവച്ച് കൊല്ലാനും അവര്‍ക്ക് സാധിക്കുമെന്നും സംവിധായകന്‍ ഭീഷണിപ്പെടുത്തിയത്രെ. അഡ്വാന്‍സ് നല്‍കിയ പണം തിരിച്ചുതരാമെന്ന് താന്‍ പപറഞ്ഞുവെന്ന് നടി നേഹ സക്‌സേന വിശദീകരിച്ചു.

പ്രകാശ് രാജോ, നാസറോ സിനിമയുടെ ഭാഗമായില്ല. ചിത്രീകരണം പൂര്‍ത്തിയാക്കാതെ പോകരുതെന്നും അത് ടീമിലെ ഒരുപാട് പേരെ ബാധിക്കുമെന്നും സംവിധായകന്‍ പറഞ്ഞതു പ്രകാരം ഞാന്‍ അവിടെ സഹിച്ചുനിന്നു. ഷൂട്ടിങ് പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങിയാല്‍ ഒരുപക്ഷേ തന്റെ പ്രഫഷണല്‍ ജീവിതത്തെ ബാധിച്ചെന്നുവരാം. അക്കാര്യംകൂടി പരിഗണിച്ചാണ് ഞാന്‍ അവിടെ തന്നെ നിന്നതെന്നും നേഹ പറയുന്നു.

കൂടെ അഭിനയിച്ച താരത്തിന്റെ ഭര്‍ത്താവ് തന്നോട് കലഹിച്ചു. സംവിധായകനോട് ചില പരാതികള്‍ പറഞ്ഞതാണ് കാരണം. സംവിധായകന്റെ മകനും അയാള്‍ക്കൊപ്പം ചേര്‍ന്നു. സെപ്തംബര്‍ 19ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും ദുരനുഭവമുണ്ടായി. ഒരു രാത്രി തനിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിയണമെന്ന ഹോട്ടല്‍ ഉടമ ആവശ്യപ്പെട്ടു. ഞാന്‍ സംവിധായകനോട് പരാതിപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് കാര്യമാക്കിയില്ലെന്നും നടി പറയുന്നു.

ചിത്രീകരണത്തിനിടെ സംവിധായകന്റെ മകന്‍ കഴുത്തിന് പിടിച്ച് കോണിപ്പടിയില്‍ നിന്ന് തള്ളിയിട്ടു. ഇത് കാരണം ശക്തമായ പുറംവേദനയുണ്ടായി. പിന്നീട് ഡയറക്ടര്‍ ഖേദം പ്രകടിപ്പിച്ചെന്നും രണ്ടു ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാമെന്നും പറഞ്ഞു. ഷൂട്ടിങിന്റെ അവസാന ദിനത്തില്‍ പ്രതിഫലം ചോദിച്ച് ഞാന്‍ മെസ്സേജ് അയച്ചു. ശേഷം സെറ്റില്‍ വച്ചും പറഞ്ഞു. ഇനിയും പത്ത് ദിവസം കൂടി കാത്തിരിക്കണമെന്നും നേരത്തെ പറഞ്ഞതിന്റെ 10 ശതമാനം മാത്രമേ നല്‍കാനാകൂ എന്നുമായിരുന്നു സംവിധായകന്റെ മറുപടി. ആദ്യമായിട്ടാണ് ഇത്തരം അനുഭവമെന്നും നേഹ പറയുന്നു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

നിര്‍മാതാവിന് മുന്നില്‍ വച്ച് സംവിധായകന്‍ തന്നെ കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിച്ചു. തന്റെ അസിസ്റ്റന്റിനെ ഭീഷണിപ്പെടുത്തി. മാതാവിന്റെ കോള്‍ വന്നപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി. അസിസ്റ്റന്റിനെ മുന്നില്‍ വച്ച് തനിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തി. ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ഞാനെടുത്തിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത് വേഗം രക്ഷപ്പെടണമെന്ന് റിസപ്ഷനില്‍ നിന്ന് ഒരാള്‍ തന്നെ വിളിച്ചുപറഞ്ഞുവെന്നും നേഹ സക്‌സേന വെളിപ്പെടുത്തുന്നു.

ഒരു സുഹൃത്തിന്റെ സഹായത്തോടെ വേഗം ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടു. ശേഷം പോലീസില്‍ പരാതി നല്‍കി. എല്ലാ തെളിവുകളും കമ്മീഷണര്‍ക്ക് കൈമാറി. സംവിധായകന്‍, നിര്‍മാതാവ് എന്നിവരെ പോലീസ് വിളിപ്പിച്ചു. ആദ്യം പ്രതികള്‍ കുറ്റം നിശഷേധിച്ചെങ്കിലും ഞാന്‍ തെളിവുകള്‍ കൈമാറിയതോടെ അവര്‍ മാപ്പ് പറഞ്ഞു. തന്റെ പ്രതിഫലം കിട്ടുന്നതിന് പോലീസ് സഹായിച്ചു. കൊച്ചിയില്‍ യുവനടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവം ഇടയ്ക്കിടെ സംവിധായകന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നേഹ സക്‌സേന പറയുന്നു.












Click it and Unblock the Notifications