തന്റ വീഡിയോ കണ്ട് മമ്മൂക്ക മെസേജ് ഇട്ടു; ശരിക്കും ഞെട്ടിപ്പോയെന്ന് മനോജ് കുമാർ..ആദിത്യൻ വിളിച്ച് കരഞ്ഞു
കൊച്ചി; ബെൽസ് പാൾസി എന്ന അസുഖം ബാധിച്ചതിനെ കുറച്ച് കഴിഞ്ഞ ദിവസം നടൻ മനോജ് കുമാർ രംഗത്തെത്തിയിരുന്നു. മുഖത്തിന്റെ ഇടതുഭാഗം കോടി പോയെന്നും ചികിത്സയിൽ കഴിയുകയാണെന്നുമായിരുന്നു താരം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അസുഖം ബേധമായെ്നും പഴയ ജീവിത്തതിലേക്ക് തിരിച്ച് വരികയാണെന്നും പറയുകയാണ് താരം. ഒപ്പം തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞപ്പോൾ മമ്മൂട്ടി ഉൾപ്പെ ബന്ധപ്പെട്ടതിനെ കുറിച്ചും താരം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. നടന്റെ വാക്കുകളിലേക്ക്

90 ശതമാനവും മാറിയിട്ടുണ്ട്. തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട് ഇനി ബാക്കിയുള്ളത് പത്തു ശതമാനം മാത്രമാണ്. ഇപ്പോൾ സംസാരിക്കുമ്പോഴുള്ള ചെറിയ ബുദ്ധിമുട്ട് മാത്രമേയുള്ളൂ. എങ്കിലും ഇത്രയും വേഗം ഭേദമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പലർക്കും മൂന്നും നാലും മാസമൊക്കെ എടുത്താണ് ഭേദമായത്. നിങ്ങളുടെ എല്ലാവരോടും നന്ദി പറയുകയാണ്. വീഡിയോ പങ്കുവെച്ച് കുറച്ച് ദിവസത്തേക്ക് പലരുടേയിം കോളുകളായിരുന്നു. പലരും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

പലരും തനിക്ക് വേണ്ടി പ്രാർത്ഥിച്ചു. നിരവധി പേർ കരഞ്ഞ് കൊണ്ടൊക്കെയാണ് തന്നോട് സംസാരിച്ചത്. സത്യത്തിൽ ഈ കിട്ടുന്ന സ്നേഹം ഓർത്ത് ഞെട്ടിപ്പോയി. സാന്ത്വനം സീരിയിലന്റെ സംവിധായകൻ ആദിത്യൻ തന്നെ വിളിച്ചിരുന്നു. കലാരംഗത്തുല്ള എന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. ആദിത്യനോട് അസുഖത്തെ കുറിച്ച് പറഞ്ഞിരുന്നു.

വീഡിയോ കണ്ടിട്ട് ആദിത്യൻ തന്നെ വിളിച്ചു. ശരിക്കും തന്റെ മുഖം കണ്ട് കരഞ്ഞ് പോയെന്നു അദ്ദേഹം പറഞ്ഞു. ശരിക്കും ഈ രോഗ സമയത്ത് ഒരുപാട് പേരുടെ സ്നേഹം തിരിച്ചറിയാൻ തനിക്ക് സാധിച്ചു. ഓരോരുത്തരും കാണിക്കുന്ന ബന്ധത്തിന്റെ ആഴം തിരിച്ചറിയാൻ കഴിഞ്ഞു. പലരും പള്ളികളിലും അമ്പലങ്ങളിലും പോയി തനിക്ക് വേണ്ടി പ്രാർത്ഥന നടത്തിയെന്ന് അറിയാൻ കഴിഞ്ഞു.

താൻ ശരിക്കും ഞെട്ടിപ്പോയെത് മമ്മൂക്കയുടെ മെസേജ് കണ്ടപ്പോഴാണ്. മമ്മൂക്കയുമായി വിളിക്കുകയോ മെസേജ് അയക്കുകയോ ഒന്നും മുൻപ് ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ രണ്ട് പടങ്ങളിൽ മാത്രമാണ് താൻ അഭിനയിച്ചത്. ഈ വിവരം അറിഞ്ഞിട്ടാകാം എനിക്ക് അദ്ദേഹം മെസേജ് അയച്ചത്. മനോജ് വളരെ വേഗത്തിൽ തന്നെ അസുഖം ഭേദമാകട്ടെ എന്ന് അദ്ദേഹം മെസേജ് അയച്ചു.

ഞാൻ തിരികെ മെസേജ് ഇട്ടപ്പോൾ ഉടൻ സുഖമാകും വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞ് അദ്ദേഹം തന്നെ വീണ്ടും ആശ്വസിപ്പിച്ചു. മമ്മൂക്കയൊക്കെ ഇത്രയും തിരക്കിനിടയിൽ നമ്മുടെ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ടതില്ല. എന്നിട്ടും അദ്ദേഹം ഓർത്ത് അന്വേഷിച്ചു. താരസംഘടനയായ അമ്മയുടെ മീറ്റിങ്ങിന് പോയപ്പോൾ അദ്ദേഹം ബീനയോടും തന്റെ കാര്യങ്ങൾ അന്വേഷിച്ചതായി അറിഞ്ഞിരുന്നു. ധൈര്യമായി ഇരിക്കണമെന്നും വേഗം തന്നെ ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ആസിഫ് അലിയുടെ ഭാര്യ ബീനയെ വിളിച്ചപ്പോൾ പറഞ്ഞു. മനോജേട്ടന് വേമ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന്. നമ്മുക്ക് പരിചയമില്ലാത്ത ബന്ധമില്ലാത്ത പലരും വിളിക്കുകയും കൂടെ നിൽക്കുകയും ചെയ്തു. സിനിമ രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി പേർ വിളിച്ചിരുന്നു. വിളിച്ച എല്ലാവർക്കും വലിയ നന്ദി. നിങ്ങൾ എല്ലാം എനിക്കും എന്റെ കുടുംബത്തിനും തന്നത് വലിയ ഊർജമാണ്. അത് തനിക്ക് മറക്കാൻ കഴിയില്ല. മരണം വരെ ഇതൊന്നും മറക്കില്ല, മനോജ് പറഞ്ഞു.