Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തിനെതിരെ ഘോരഘോര പ്രസംഗം... രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍; അതും പീഡനത്തിന്‌

വീടിനടുത്തുള്ള മില്ലില്‍ മുളകുപൊടിക്കാന്‍ പോവുകയായിരുന്ന 14 വയസ്സുകാരനോട് തന്റെ വീട്ടിലുള്ള പഠിക്കാന്‍ സഹായകരമായ പുസ്തകമെടുത്തു തരാമെന്നുപറഞ്ഞ് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.

എടപ്പാള്‍: പീഡനത്തില്‍ നിന്നും രക്ഷനേടാന്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും ബോധവത്ക്കരണം നടത്തുന്നയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റില്‍. നാടിനാകെ വഴിതെറ്റുന്ന കൗമാരം വഴിതെറ്റാന്‍ മാതൃത്വം എന്ന പേരില്‍ ബോധവത്ക്കരണ ക്ലാസ് നടത്തുന്ന സൈഫുദീ(40)നെതിരെയാണ് പൊന്നാനി പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രകൃതി പീഡനത്തിന് ഇയാള്‍ അറസ്റ്റിലായപ്പോള്‍ നാട്ടുകാര്‍ അന്തം വിട്ട് നില്‍കേണ്ട അവസ്ഥയായിരുന്നു. വീടിനടുത്തുള്ള മില്ലില്‍ മുളകുപൊടിക്കാന്‍ പോവുകയായിരുന്ന 14 വയസ്സുകാരനോട് തന്റെ വീട്ടിലുള്ള പഠിക്കാന്‍ സഹായകരമായ പുസ്തകമെടുത്തു തരാമെന്നുപറഞ്ഞ് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.

 രക്ഷിച്ചത് ഭാര്യ

രക്ഷിച്ചത് ഭാര്യ

മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍കേട്ട് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ വന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

 രക്ഷിതാക്കള്‍

രക്ഷിതാക്കള്‍

അവശനായെത്തിയ കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ പൊന്നാനി പൊലീസിലും പിന്നീട് ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു.

 പീഡനങ്ങള്‍ക്കെതിരെ

പീഡനങ്ങള്‍ക്കെതിരെ

വെള്ളിയാഴ്ച ഇയാള്‍ നേതൃത്വംനല്‍കുന്ന ട്രസ്റ്റ് കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കും മറ്റുമെതിരെ ഡോ. രജത്കുമാറടക്കമുള്ളവരെ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു.

 അറസ്റ്റില്‍

അറസ്റ്റില്‍

ബോധവത്ക്കരണ സെമിനാര്‍ നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് മുഖ്യ നടത്തിപ്പുകാരന്‍ പീഡനക്കേസില്‍ കുടുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+