കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം പീഡനം, പിന്നീട് ഒളിച്ചോട്ടം, പക്ഷെ യുവതികള്‍ രണ്ട് പേര്‍!! യുവാവ് അകത്ത്

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും മറ്റൊരു യുവതിക്കൊപ്പം ഒളിച്ചോടുകയും ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തു

  • By Manu
Google Oneindia Malayalam News

മാങ്കുളം (ഇടുക്കി): വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മാങ്കുളം വേലിയംപാറ പ്ലാക്കല്‍ അഖിലേഷിനെയാണ് (30) പോലിസ് പിടികൂടിയത്. വയനാട്ടില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയ യുവതിയെ പറ്റിച്ച് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

rape

പീഡിപ്പിച്ച യുവതിയെ ദേവികുളം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നു അഖിലേഷ് നേരത്തേ സമ്മതിച്ചിരുന്നു. പൊതുപ്രവര്‍ത്തകരും വീട്ടുകാരും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഇയാള്‍ വിവാഹത്തിനു സമ്മതിച്ചത്. യുവതിയുടെ രക്ഷിതാക്കളും മറ്റുള്ളവരും രജിസ്ട്രാര്‍ ഓഫീസില്‍ കാത്തുനിന്നെങ്കിലും അഖിലേഷ് എത്തിയില്ല. ഇതോടെയാണ് പോലിസ് അന്വേഷണം നടത്തിയത്.

woman

അന്വേഷണത്തിലാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വയനാട്ടിലുണ്ടെന്നു വിവരം ലഭിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുക യുമായിരുന്നു. പീഡിപ്പിച്ച യുവതിയില്‍ നിന്ന് അഖിലേഷ് നിരവധി തവണ പണം വാങ്ങിയതായും പോലിസ് അറിയിച്ചു.

English summary
Man arrested for sexual abuse to a women in idukki. He makes marriage offer to the victim but eloped with another girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X