ആ ഓര്‍ഡര്‍ കേട്ട് കടയുടമ ഉള്ളില്‍ ചിരിച്ചു!! പക്ഷെ അയാള്‍ ചെയ്തത്...കടക്കാരന്‍ വെട്ടില്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കിഴക്കമ്പലം: തിരുവനന്തപുരം കിഴക്കമ്പലം മാര്‍ക്കറ്റില്‍ ഇറച്ചി കച്ചവടക്കാരനെ കബളിച്ച് ഒരാള്‍ 700 രൂപയുമായി മുങ്ങി. സിനിമാക്കഥയെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നടന്നത്. ബൈക്കിലെത്തിയ യുവാവ് മീന്‍ സ്റ്റാളില്‍ എത്തിയ ശേഷം 15 കിലോ മീന്‍ മുറിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ തൊട്ടടുത്തുള്ള ഇറച്ചിക്കടയില്‍ 30 കിലോ ബീഫിനും ഓര്‍ഡര്‍ നല്‍കി.

മെട്രോമാനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം!! ചെന്നിത്തലയുമില്ല!! കളി നടന്നത് കേന്ദ്രത്തില്‍..

1

സാധനങ്ങള്‍ കൊണ്ടുപോവാന്‍ ഇതിനിടെ സ്റ്റാന്‍ഡില്‍ നിന്നു ഓട്ടോയും കടയ്ക്കു മുന്നില്‍ വന്നു നിര്‍ത്തി. ഇതോടെ ജോലിക്കാര്‍ എത്രയും പെട്ടെന്ന് സാധനങ്ങള്‍ കൊടുത്തുവിടാന്‍ ധൃതിയില്‍ പണിയാരംഭിച്ചു. അപ്പോഴാണ് യുവാവ് ഇറച്ചിക്കടക്കാരനോട് 1000 രൂപ കടമായി ചോദിച്ചത്. തന്റെ പക്കല്‍ 2000 രൂപയാണ് ഉള്ളതെന്നും അടുത്ത കടയില്‍ പോയി ഏത്തക്കായ വാങ്ങാനാണ് പണമെന്നും പറയുകയായിരുന്നു. അപ്പോള്‍ തന്റെ പക്കലുണ്ടായിരുന്ന 700 രൂപ കടക്കാരന്‍ യുവാവിനു നല്‍കി. പണം കിട്ടിയ ഉടന്‍ യുവാവ് ബൈക്കില്‍ കയറി പോവുകയും ചെയ്തു.

2

10 കിലോയ്ക്കടുത്ത്ഇറച്ചി നുറുക്കിക്കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ കടയിലെ ജോലിക്കാര്‍ പണി നിര്‍ത്തി. ബാക്കി അയാള്‍ വന്നിട്ടു ചെയ്യാമെന്നു കരുതി മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി കടക്കാരന് മനസ്സിലായത്. നുറുക്കിയ ഇറച്ചി വില്‍ക്കാനായി പിന്നീട് കടക്കാരന്റെ ശ്രമം. നേരത്തേ 15 കിലോ മീന്‍ ഓര്‍ഡര്‍ ചെയ്ത കടയില്‍ അവര്‍ രണ്ടു കിലോ മാത്രമേ മുറിച്ചുവച്ചിരുന്നുള്ളൂ. അതുകൊണ്ട് വലിയ പ്രയാസമില്ലാതെ കടക്കാരന്‍ അതു വില്‍ക്കുകയും ചെയ്തു.

English summary
Man cheated meat shop owner in trivandrum
Please Wait while comments are loading...