പോലീസ് വേഷത്തിലെത്തി പീഡിപ്പിച്ചു; സ്വത്ത് തട്ടിയെടത്തു, മലപ്പുറത്ത് ഒടുവില്‍ സംഭവിച്ചത്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് സ്വത്ത് തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാരലേരി ടൗണ്‍ പൂളക്കണ്ടി അന്‍വര്‍ ഇബ്രാഹീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാടാമ്പുഴ മരവട്ടം സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

വിവാഹ മോചിതയായ വീട്ടമ്മയുമായി താന്‍ പോലീസ് ഓഫീസറാണെന്ന് ധരിപ്പിച്ചാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. വിവാഹ അഭ്യര്‍ഥനയുമായി വീട്ടമ്മയെ സമീപിച്ച പ്രതി പോലീസ് വേഷത്തിലാണ് അവരുടെ വീട്ടില്‍ എത്തിയിരുന്നത്.

വിവാഹം കഴിക്കാമെന്ന്, പീഡിപ്പിച്ചു

വിവാഹം കഴിക്കാമെന്ന്, പീഡിപ്പിച്ചു

ഒരു വര്‍ഷത്തോളം യുവതിയുമായി പ്രതി ബന്ധം സ്ഥാപിച്ചു. ഇതിനിടെ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചിരുന്നത്. ശേഷം വീട്ടമ്മയുടെ സ്വത്ത് തട്ടിയെടുത്താണ് പ്രതി മുങ്ങിയത്.

കാറും കണ്ടെടുത്തു

കാറും കണ്ടെടുത്തു

കോട്ടക്കല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് പ്രതി തട്ടിയെടുത്ത കാറും പോലീസ് കണ്ടെടുത്തു.

മറ്റൊരു യുവതിയെയും കബളിപ്പിച്ചു

മറ്റൊരു യുവതിയെയും കബളിപ്പിച്ചു

കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതിയെയും പ്രതി കബളിപ്പിച്ചതായി പോലീസ് പറയുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ കേസുകളില്‍ പ്രതിയാണോ

കൂടുതല്‍ കേസുകളില്‍ പ്രതിയാണോ

പ്രതി അന്‍വര്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് സൂചന നല്‍കി.

English summary
Man arrested for cheating woman in Malappuram. Court ramanded in judicial custody,
Please Wait while comments are loading...