കാസർകോട് കീഴുർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: പൊതുപ്രവര്‍ത്തകനും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ കീഴൂരിലെ പിബി അഷ്‌റഫി(46)ന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. ഇന്നലെ കെഎസ്ടിപി റോഡില്‍ ചളിയങ്കോട് വെച്ചാണ് അപകടമുണ്ടായത്. അഷ്‌റഫും സുഹൃത്ത് അന്‍വറും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം.

അയാളെന്നെ ഒരു മാംസക്കഷണം പോലെ വിൽക്കാനും തയ്യാറായിരുന്നു! വ്യവസായിക്കെതിരെ അമല പോൾ..

ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റ അന്‍വറിനെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്ട് നിന്ന് കീഴൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

accident

നേരത്തെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ചെമനാട് ഡിവിഷനെ പ്രതിനിധീകരിച്ച പിബി അഷ്‌റഫ് മുസ്ലിം ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി അംഗവും കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജറുമായിരുന്നു. നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു. നാടിന്റെ പൊതുപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അഷ്‌റഫ് രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. കീഴൂരിലെ പിബി ഇബ്രാഹിമിന്റെയും പരേതയായ സഫിയയുടെയും മകനാണ്. ചെമനാട് പഞ്ചായത്തംഗം റഹ്മത്താണ് ഭാര്യ. മക്കള്‍: അജ്‌നാസ്, അനസ്, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, റഫീഖ്, അബൂബക്കര്‍, ഫരീദ, സാജിദ, സുമയ്യ, ബീവി.

പിബി അഷ്‌റഫിന്റെ മരണവിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയത്. മയ്യത്ത് ഉച്ചയോടെ കീഴൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി

English summary
man died in bike accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്