പൂവച്ചലിൽ കല്യാണ മണ്ഡപത്തിലെ കിണറ്റിൽ വീണ് യുവാവ് മരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാഹത്തിനായി കല്യാണമണ്ഡപം അലങ്കരിക്കാനെത്തിയ വധുവിന്റെ ബന്ധുവിന് ആഡിറ്റോറിയത്തിലെ കിണറ്റിൽ വീണ് ദാരുണാന്ത്യം.ഇന്ന് നടക്കാനിരുന്ന വിവാഹത്തിനായി കല്യാണമണ്ഡപം ഒരുക്കാനെത്തിയ വധുവിന്റെ ബന്ധു  അജ്മൽ.ആഡിറ്റോറിയത്തിലെ കിണറ്റിൽ വീണ് മരിച്ചത്. കുറ്റിച്ചൽ കോട്ടുകാവ് അൻസീർ മൻസിലിൽ പരീതിന്റെ മകനാണ് ഇരുപതുകാരനായ
അജ്മൽ. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

 deathrep

മണ്ഡപം അലങ്കരിക്കാനായി മറ്റ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് അജ്മൽ ഇന്നലെ വൈകിട്ടോടെ കല്യാമണ്ഡപത്തിലെത്തിയത്. ആഡിറ്റോറിയത്തിലുണ്ടായിരുന്ന എല്ലാവരും മണ്ഡപം ഒരുക്കുന്നതിന്റെയും സദ്യയ്ക്കുന്ന പച്ചക്കറികൾ മുറിക്കുന്നതിന്റെയും തിരക്കിലായിരുന്നു.ഇതിനിടയിൽ കിണറ്റിന്റെ ഭിത്തിയിൽ അജ്മൽ കയറി ഇരുന്നു.സംസാരിക്കുന്നതിനിടെ അജ്മൽ അബദ്ധ ത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ആ‌ഡിറ്റോറിയത്തിലുണ്ടായിരുന്നവർ ചേർന്ന് അജ്മലിനെ കരയ്‌ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു.ഉടൻ ഫയർഫോഴ്സ് എത്തി അജ്മലിനെ പുറത്തെത്തിച്ചു.വീഴ്ചയിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അജ്മലിനെ അബോധാവസ്ഥയിലാണ് കിണറ്റിൽ നിന്ന് കരയ്‌ക്കെത്തിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിനുശേഷം അജ്മലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വിവാഹം മാറ്റി വച്ചതായാണ് സൂചന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
man died in thriuvanthapuram during wedding function

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്