കല്ലറയൊരുക്കി അയാള്‍ കാത്തിരുന്നു....സ്വന്തം മരണത്തിനായി!! പക്ഷെ മരണം 'ചതിച്ചു', ഒടുവില്‍.....
ജോസഫ് വൈദ്യരാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്
ഇടുക്കി: സ്വന്തം മരണത്തെ സ്വീകരിക്കാന്‍ നേരത്തേതന്നെ തയ്യാറായിരിക്കുന്നവരെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രമേ കേള്‍ക്കാറുള്ളൂ. എന്നാല്‍ അത്തരമൊരാള്‍ കേരളത്തിലുമുണ്ടായിരുന്നു. കെ കെ ജോസഫെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ജോസഫ് വൈദ്യരാണ് സ്വന്തം മരണത്തെ പ്രതീക്ഷിച്ച് ഇരുന്നത്. സ്വന്തം കല്ലറ വരെ ഇതിനായി വൈദ്യര്‍ തയ്യാറാക്കിയിരുന്നു.
ഏറെനാള്‍ കാത്തിരുന്നിട്ടും മരണം 'ആവഴിക്കു' വരാതിരുന്നതോടെ ജോസഫേട്ടന്‍ അതു ചെയ്തു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചാണ് വൈദ്യര്‍ സ്വാഭാവികമരണത്തെയും തോല്‍പ്പിച്ചത്.

മതത്തോടും പരമ്പരാഗത വിശ്വാസങ്ങളോടുമെല്ലാം നേരത്തേ പുച്ഛമായിരുന്ന വൈദ്യര്‍ അതുകൊണ്ടു തന്നെയാണ് സ്വന്തമായി കല്ലറ ഒരുക്കി മരണത്തെ കാത്തിരുന്നത്. അടിമാലി മുനിത്തണ്ടില്‍ താമസിച്ചിരുന്ന ജോസഫ് വിശ്വാസപരമായ വിയോജിപ്പുകളുടെ പേരില്‍ ക്രൈസ്തവസഭാ നേതൃത്വവുമായി അകന്നു താമസിക്കുകയായിരുന്നു. തന്റെ മരണത്തിലും മതാചാര അനുഷ്ഠാനങ്ങള്‍ കടന്നു കൂടരുതെന്ന ചിന്തയാലാണ് ജോസഫിനെ സ്വന്തം കല്ലറ പണിയാന്‍ പ്രേരിപ്പിച്ചത്.

രോഗത്തെ തുടര്‍ന്നു അവശനായിരുന്ന ജോസഫ് വേദന അസഹനീയമായതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അദ്ദേഹം ബന്ധുക്കളെയെല്ലാം തന്റെ മരണവാര്‍ത്ത വിളിച്ച് അറിയിക്കുകയും ചെയ്തു. എല്ലാവരും വീട്ടിലെത്തണമെന്നും ജോസഫ് അവരോടു പറഞ്ഞു. തന്‍റെ മരണത്തിന് ആര്‍ക്കും പങ്കില്ലെന്ന കുറിപ്പും എഴുതി വച്ചാണ് അദ്ദേഹം മരണത്തിലേക്ക് നടന്നുപോയത്. നേരത്തേ തന്നെ തയ്യാറാക്കിയ കല്ലറയില്‍ ജോസഫിന്റെ ആഗ്രഹം പോലെ തന്നെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.












Click it and Unblock the Notifications