കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സിജൻ തീർന്നതിനാൽ രോഗി ശ്വാസം കിട്ടാതെ മരിച്ചു; അധികൃതരുടെ വീഴ്ചയെന്ന് ആരോപണം... സംഭവം തൃശൂരിൽ...

തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സെബാസ്റ്റ്യനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദാരുണമായ സംഭവമുണ്ടായത്.

Google Oneindia Malayalam News

തൃശൂർ: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലൻസിലെ ഓക്സിജൻ തീർന്നതിനാൽ ശ്വാസം കിട്ടാതെ രോഗി മരിച്ചു. തൃശൂർ കാളത്തോട് കെരേരക്കാട്ടിൽ കെകെ സെബാസ്റ്റ്യനാണ്(64) ശ്വാസം കിട്ടാതെ ആംബുലൻസിൽ വച്ച് മരണപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ഉൾപ്പെടെ നാല് ഐടി ജീവനക്കാർ മരിച്ചു...വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ഉൾപ്പെടെ നാല് ഐടി ജീവനക്കാർ മരിച്ചു...

ശ്വാസം മുട്ടലിനെ തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സെബാസ്റ്റ്യനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദാരുണമായ സംഭവമുണ്ടായത്. ജില്ലാ ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റിയപ്പോൾ ആശുപത്രി അധികൃതർ ഓക്സിജൻ മാസ്ക് ഊരിയെടുത്തെന്നാണ് ബന്ധുക്കളുടെ ആരോപണം. ആംബുലൻസിൽ ഓക്സിജൻ സൗകര്യമുണ്ടെന്ന് പറഞ്ഞായിരുന്നു ആശുപത്രി അധിക‍ൃതർ നേരത്തെ ഘടിപ്പിച്ചിരുന്ന ഓക്സിജൻ മാസ്ക് ഊരിയെടുത്തത്.

ambulance

എന്നാൽ ആംബുലൻസ് പുറപ്പെട്ട് രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഓക്സിജൻ തീർന്നു. തുടർന്ന് ശ്വാസം കിട്ടാതെ സെബാസ്റ്റ്യൻ ആംബുലൻസിനുള്ളിൽ വച്ച് മരണപ്പെട്ടുവെന്നും, ആംബുലൻസിലെ ഓക്സിജൻ സിലിൻഡറിൽ മതിയായ ഓക്സിജൻ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

കടുത്ത ശ്വാസ തടസത്തെ തുടർന്ന് ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സെബാസ്റ്റ്യനെ ആരോഗ്യനില ഗുരുതരമായതിനാലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത്. ജില്ലാ ആശുപത്രിയുടെ ആംബുലൻസ് തന്നെയാണ് അധികൃതർ യാത്രയ്ക്കായി ഒരുക്കിയിരുന്നത്. ഒരു അറ്റൻഡറും ആംബുലൻസിലുണ്ടായിരുന്നു. എന്നാൽ ആംബുലൻസിലെ സിലിൻഡറിൽ മതിയായ ഓക്സിജൻ ഇല്ലെന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ലെന്നാണ് ആരോപണം.

ആശുപത്രി അധികൃതരുടെ അലംഭാവത്തെ തുടർന്നാണ് സെബാസ്റ്റ്യന്റെ മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു, പിന്നീട് പോലീസെത്തിയാണ് ഇവരെ ശാന്തരാക്കിയത്. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആശുപത്രി അധികൃതർക്കെതിരെ സെബാസ്റ്റ്യന്റെ ബന്ധുക്കൾ പോലീസിനും പരാതി നൽകിയിട്ടുണ്ട്.

ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി... ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി...

മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും... മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...

English summary
man dies in thrissur due to lack of oxygen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X