കശാപ്പ് ജീവനക്കാരന് സമാന മരണം!! വെട്ടേറ്റ് മരിച്ചത്....സംഭവം ഇടുക്കിയില്‍

  • By: Sooraj
Subscribe to Oneindia Malayalam

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു. ഉടുമ്പന്നൂരിലാണ് വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടുമ്പന്നൂര്‍ സ്വദേശിയായ വിഷ്ണുവാണ് (25) കൊല്ലപ്പെട്ടത്. ഇയാള്‍ കശാപ്പ് തൊഴിലാളിയാണ്.

1

വീട്ടില്‍ വിഷ്ണു ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ ജോലി ചെയ്യുന്ന കടയുടെ ഉടമ അതിരാവിലെ വീട്ടില്‍ വിളിക്കാന്‍ എത്തിയപ്പോഴാണ് വീണു മരിച്ച നിലയില്‍ കാണപ്പെട്ടത്. ആഴമേറിയ മൂന്നു മുറിവുകള്‍ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു.

2

വിഷ്ണുവും മറ്റു ചിലരും തമ്മില്‍ നേരത്തേ വാക്ക് തര്‍ക്കുമുണ്ടായിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കേസും ഉണ്ടായിരുന്നു. പിന്നീട് ഈ തര്‍ക്കം പറഞ്ഞ് തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. ഈ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നുണ്ട്. പോലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

English summary
Young man found dead in Idukki
Please Wait while comments are loading...