വീട്ടുമുറ്റത്ത് ഗൃഹനാഥന്റെ കഴുത്തറുത്ത നിലയിൽ; വരാന്തയിൽ കറിക്കത്തി...കാസർകോട് ദുരൂഹ മരണം
കാസർകോഡ്: വീട്ടുമുറ്റത്ത് ഗൃഹനാഥനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ പാറയ്ക്കൽ വർഗ്ഗീസ്( 65)നെയാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കറിക്കത്തി കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
ചോരയിൽ കുളിച്ച് കിടക്കുന്ന വർഗ്ഗീസിനെ ഭാര്യ ഗ്രേസിയാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച
തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടക്കുന്നത്. മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയതാണ് വർഗീസ്. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്നാണ് ഭാര്യ ഗ്രേസി വർഗീസിനെ നോക്കാനായി പുറത്തിറങ്ങിയത്.

രക്തം വാർന്ന്
വീടിന് പുറത്തെത്തിയ ഗ്രേസി കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന വർഗീസിനെയാണ്. രക്തം ഛർദ്ദിക്കുകയാണെന്നാണ് ആദ്യം കരുതി. പിന്നീടാണ് കഴുത്തിൽ നിന്നും രക്തം ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടത്.

കത്തിയും
വീടിന്റെ പടിയിലായിരുന്നു വർഗീസ് കിടന്നത്. ഇവിടെ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഗ്രേസി അയൽവാസികളെ വിളിച്ചു കൂട്ടി. ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു.

ആശുപത്രിയിൽ
അയൽവാസികളും ഗ്രേസിയും ചേർന്ന് വർഗീസിനെ ഉടൻ തന്നെ വെള്ളരിക്കുണ്ട് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റി. സ്ഥി വഷളായതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യ?
വർഗീസ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ചുമട്ടുതൊഴിലാളിയായിരുന്നു വർഗീസ്.

ദുരൂഹത
മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ഡോഗ് സ്ക്വഡെത്തി പരിശോധന നടത്തിയിരുന്നു. വീടും മുറിയും വിട്ട് പോലീസ് നായ പുറത്തേയ്ക്ക് പോയിരുന്നില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications