കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കേസ്: ഭാര്യ പ്രതിമാസം 6000 രൂപ ഭര്‍ത്താവിന് ചെലവിന് നല്‍കണം

  • By Meera Balan
Google Oneindia Malayalam News

കാസര്‍കോട്: ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ബലാത്സംഗക്കേസ് വ്യാജമെന്ന് തെളിഞ്ഞു. ഭാര്യ ഭര്‍ത്താവിന് ചെലവിന് നല്‍കണമെന്ന് കോടതി വിധി. ഭാര്യയുടെ ബലാത്സംഗക്കേസ് മൂലം ഭര്‍ത്താവിന് ജോലി നഷ്ടമായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിന് പ്രതിമാസം 6000 രൂപ ചെലവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. കാസര്‍കോട് കുടുംബകോടതിയാണ് ഇത്തരമൊരു അപൂര്‍വ്വ വിധി പ്രസ്താവിച്ചത്.

കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ എന്‍കെ ശിവപ്രസാദാണ് ഭാര്യ തനിയ്‌ക്കെതിരെ നല്‍കിയ ബലാത്സംഗക്കേസ് മൂലം ജോലി നഷ്ടമായെന്ന് കാട്ടി കോടതിയെ സമീപിച്ചത്. ജോലി നഷ്ടമായതിന് ശിവപ്രസാദിന് ഭാര്യ നെല്ലിക്കുന്ന് അംബേദ്ക്കര്‍ റോഡിലെ വിഎം നിവ്യ പ്രതിമാസം ആറായിരം രൂപ ചെലവിന് നല്‍കണമെന്ന് കുടുംബകോടതി ജഡ്ജി പിഡി ധര്‍മരാജ് വിധിച്ചത്.

Angry

കുടുംബ കലഹത്തെത്തുടര്‍ന്ന് ദമ്പതിമാര്‍ വേര്‍ പിരിഞ്ഞ് താമസിയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് നിവ്യ ഭര്‍ത്താവിനെതിരെ വ്യാജ പരാതി നല്‍കിയത്. ശിവപ്രസാദ് തന്നെ തട്ടിക്കൊണ്ട് പോയി വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. കാസര്‍കോട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് തെളിഞ്ഞു. മധുവിധു ആഘോഷിയ്ക്കാന്‍ ഇവര്‍ വയനാട് ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ പോയതായും കണ്ടെത്തി. ഒടുവില്‍ ഭാര്യ തന്നെ പ്രതിയാവുകയും ചെയ്തു. കൊളെജ് അധ്യാപികയാണ് നിവ്യ.നിവ്യയും ശിവപ്രസാദും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹത്തിന്റെ പേരില്‍ വ്യാജ പരാതികള്‍ നല്‍കുന്നത്‌ എതിര്‍ക്കപ്പെടേണ്ടതാണെന്നും ഒരാളുടെ ഭാവി നശിപ്പിയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനമാവശ്യപ്പെട്ട് നിവ്യ വീണ്ടും കേസ് നല്‍കിയതോടെയാണ് ഭാര്യയില്‍ നിന്ന് ശിവപ്രസാദ് ജീവനാംശ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭാര്യയുടെ വ്യാജ പരാതിയില്‍ ഇയാള്‍ക്ക് ജോലി നഷ്ടമായിരുന്നു.ഹിന്ദു വിവാഹ നിമയത്തിന്റെ 24ാം വകുപ്പ് അനുസരിച്ച് ശിവപ്രസാദിന് അനുകൂലമായ വിധിയുണ്ടായി.

English summary
Man gets monthly allowable of 6000 rupees from wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X