കാര്‍ തടഞ്ഞ് യാത്രക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവാവ് റിമാണ്ടില്‍

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗര്‍: കാര്‍ തടഞ്ഞ് യാത്രക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 5000 രൂപ കവര്‍ന്ന കേസില്‍ യുവാവ് റിമാണ്ടില്‍. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍ സമദാനി (24)യാണ് റിമാണ്ടിലായത്. അബ്ദുല്‍ സമദാനിക്കെതിരെ കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കര്‍ണ്ണാടക സ്വദേശിയായ മുഹമ്മദ് ഹാരിസിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിപ്പറിച്ചത്.

റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ കോടികള്‍ വാഗ്ദാനം: വ്യാപാരിയെ തുറന്നുകാട്ടി ഹര്‍ദിക്

പുലര്‍ച്ചെ നായന്മാര്‍മൂലയില്‍ വെച്ചാണ് സംഭവം. ഉളിയത്തടുക്കയില്‍ വെച്ചാണ് സമദാനിയെ വിദ്യാനഗര്‍ എസ്.ഐ. കെ.വി വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റു മൂന്നു പേരെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

arrest

വാഹനത്തില്‍ വാളുമായി പോയതിന് നേരത്തെ സമദാനിക്കെതിരെ കേസുണ്ട്. ഉളിയത്തടുക്ക പെട്രോള്‍ പമ്പില്‍ അടികൂടിയതിനും ജയിലില്‍ വെച്ച് യുവാവിനെ അക്രമിച്ചതിനും ഉളിയത്തടുക്കയില്‍ യുവാവിനെ അക്രമിച്ച കേസിലും അബ്ദുല്‍ സമദാനി പ്രതിയാണ്. കാസര്‍കോട് സ്റ്റേഷനില്‍ വര്‍ഗീയ കേസിലും പ്രതിയാണ്. ദേശീയ പാത കേന്ദ്രീകരിച്ച് ഇതര സംസ്ഥാന വാഹനങ്ങള്‍ തടഞ്ഞ് കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കര്‍ണ്ണാടക സ്വദേശിയില്‍ നിന്ന് കവര്‍ന്ന പണവും പേഴ്‌സും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പൂഴിക്കടത്തുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയതായും വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
man remanted for robbery case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്