സുഹൃത്തിന്‍റെ വീട് തേടിയെത്തിയ യുവാവിന് സംഭവിച്ചത്...പ്രിയദര്‍ശന്‍ സിനിമ പോലും തോല്‍ക്കും!!

  • Written By:
Subscribe to Oneindia Malayalam

ചെറുതോണി: സുഹൃത്തിന്റെ വീട് അന്വേഷിത്തു പോയ യുവാവിനു സംഭവിച്ചത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍. ഇടുക്കി ജില്ലയിലെ ചെറുതോണിയിലാണ് പഴയരിക്കണ്ടത്തായിരുന്നു രസകരമായ സംഭവം നടന്നത്. കുഞ്ഞിത്തണ്ണി പൊട്ടന്‍കാട് പന്നാരക്കുന്നേല്‍ അഗസ്റ്റിനാണ് കഥാനായകന്‍. വഴി മാറിയ അഗസ്റ്റിന്‍ മറ്റൊരു വീട്ടില്‍ ചെന്നു കയറുകയായിരുന്നു.

എല്‍കെജി വിദ്യാര്‍ഥിനിക്ക് ഡ്രൈവറുടെ പീഡനം....ഇതാണ് സത്യം!! എല്ലാം തെളിഞ്ഞു..കോടതി പറയുന്നത്

കോലിയെ ജയിലില്‍ അടയ്ക്കണം!! ഒപ്പം ആജീവനാന്ത വിലക്കും വേണം!! ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടി...

1

അഗസ്റ്റിനെ സംശയാസ്പദമായി ചുറ്റിത്തിരിയുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. കള്ളനാണെന്ന് കരുതി നാട്ടുകാര്‍ ഇയാളെ ഓടിക്കുകയായിരുന്നു. ഭയന്ന് ഓടിയ അഗസ്റ്റിന്‍ സമീപത്തുള്ള തെങ്ങിനു മുകളില്‍ വലിഞ്ഞുകയറി ആത്മഹത്യാ ഭീഷണി മുഴക്കി.

2

ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. അവര്‍ പോലീസില്‍ വിവരമറിയിച്ചു. കഴിഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സി ലോറന്‍സിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി താഴയിറക്കാന്‍ ശ്രമിച്ചെങ്കിലും അഗസ്റ്റിന്‍ അതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നു പ്രദേശവാസിയായ തെങ്ങുകയറ്റക്കാരനോട് പോലീസ് അഗസ്റ്റിന്‍ കയറിയ തെങ്ങില്‍ കയറാന്‍ ആവശ്യപ്പെട്ടു. അയാള്‍ കയറിയ ശേഷം കയറു കെട്ടി അഗസ്റ്റിനെ താഴെയിറക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇയാളെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

English summary
Man trapped who came to meet his friend.
Please Wait while comments are loading...