Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷി ഇപ്പോഴും അനാഥനായി ആശുപത്രി കിടക്കയിലുണ്ട്

മലപ്പുറം: ആള്‍ക്കൂട്ടമര്‍ദ്ദനംമൂലം മരണപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ഇന്ന് ചര്‍ച്ചാ വിഷയം. ഇത്തരം സദാചാര ഗുണ്ടായിസം കേരളത്തില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന വ്യാജേന പൊന്നാനിയില്‍ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച വൃദ്ധന്‍ പോകാനിടമില്ലാതെ ആശുപത്രിക്കിടക്കയില്‍ ജീവിതം തള്ളിനീക്കുകയാണ്.

മരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചു
വിശപ്പകറ്റാന്‍ മോഷണം നടത്തിയ മധുവിനെ കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലി കൊന്നത്. ഇതിന് സമാനമായ സംഭവം ഒരു മാസം മുമ്പാണ് പൊന്നാനിയില്‍ അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ദേവനാരായണന്‍ എന്ന വൃദ്ധനെ ആള്‍ക്കൂട്ടം നടുറോഡിലിട്ട് മര്‍ദ്ദിക്കുകയും തുടര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

 devanarayanan

ആള്‍ക്കൂട്ടമദ്ദനത്തിനിരയായ ദേവനാരായണന്‍ പൊന്നാനിയിലെ ആശുപത്രി കിടക്കയില്‍

മര്‍ദ്ദനത്തില്‍ മാരകമായി പരുക്കേറ്റ ദേവനാരായണന് ദിവസങ്ങളോളം നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.സംഭവ ദിവസം കണ്ടാലറിയാവുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത തൊഴിച്ചാല്‍ പിന്നീട് തുടരന്വേഷണങ്ങളൊന്നും നടന്നില്ല. തല്ലിയ വരും, ദൃശ്യങ്ങള്‍ വൈറലാക്കിയവരും ഇപ്പോള്‍ സുരക്ഷിതരായി വിലസുകയാണ്.

എന്നാല്‍ തപ്പ് കിട്ടിയ വൃദ്ധന്‍ ആശുപത്രക്കിടയില്‍ നിന്നും ഇതുവരെ മോചിതനായിട്ടില്ല. ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും പരസഹായത്തിനാളിലാതെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ജീവിതം കഴിച്ചുകൂട്ടുകയാണ് ദേവനാരായണന്‍.ദേവ നായരായണനെ ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്തത് മൂലം ഭയപ്പാടോടെയാണ് ഈ വൃദ്ധന്‍ കഴിയുന്നത് 'ചില സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് മുടക്കമില്ലാതെ അന്നം ലഭിക്കുന്നത്. പുറത്തിറങ്ങിയാല്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം നേരിടേണ്ടി വരുമോയെന്ന ഭയവും ദേവനാരായണനെ അലട്ടുന്നുണ്ട്. ആള്‍ക്കൂട്ടമര്‍ദ്ദനത്തിന്റെ ഈ ജീവിക്കുന്ന രക്ത സാക്ഷിയെ സംരക്ഷിക്കാന്‍ ആരെങ്കിലും രംഗത്തുവരുമെന്ന പ്രതീക്ഷയിലാണു ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+