രഖിലിന് തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശി പിടിയില്‍; അറസ്റ്റിനിടെ വെടിയുതിര്‍ത്ത് പൊലീസ് സംഘം
കൊല്ലം: കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ പ്രതി രഖിലിന് തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. ബീഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ബീഹാര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷനില്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

കേരളത്തിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ബീഹാറിലേക്ക് പോയത്. ഇയാളെ പിടികൂടിയ ശേഷം മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ ഹാജരാക്കി. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു.
രഖിലിലെ തോക്കിനായി സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറിന് പൊലീസ് സംഘം തിരയുന്നുണ്ട്. പാറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രാഖില്‍ സോനുവിലേക്ക് എത്തിയതെന്നാണ് വിവരം. സോനുവിനെ അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സംഘം എതിര്‍ത്തിരുന്നു. തുടര്‍ന്ന് മുന്‍ഗര്‍ എസ്പിയുടെ സ്‌ക്വാഡ് ഒപ്പമുണ്ടായിരുന്നതുകൊണ്ട് പൊലീസിന് സഹായകമായി. പൊലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെട്ടു. രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോക്ക് നല്‍കിയ ആളെ കുറിച്ച് മനസിലായത്.












Click it and Unblock the Notifications