കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്‍സര്‍ മരണവിധിയല്ലെന്ന് മനീഷ കൊയ്‌രാള

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്നു പ്രമുഖരും സിനിമാതാരങ്ങളും പറയുമ്പോള്‍ ബോളിവുഡ് നടി മനീഷ കൊയ്‌രാളയ്ക്കും ചിലത് പറയാനുണ്ട്. ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്നു കരുതുന്നില്ലെന്നാണ് മനീഷ കൊയ്‌രാള പറഞ്ഞത്. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഒരാള്‍ക്ക് ഇഷ്ടമുള്ളതു പോലെ മറ്റുള്ളവര്‍ ജീവിക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും താരം പറഞ്ഞു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ കേരളത്തില്‍ എത്തിയിരിക്കുകയാണ് താരം. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

manisha-koirala

ക്യാന്‍സര്‍ രോഗം പിടിപ്പെട്ട മനീഷ സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. സെലിബ്രിറ്റികള്‍ക്ക് ക്യാന്‍സര്‍ എന്നു തെളിഞ്ഞാല്‍ മരിച്ചെന്നു വിധിയെഴുതുന്ന സോഷ്യല്‍ മീഡിയക്കെതിരെയും മനീഷ പ്രതികരിച്ചു. ഇത്തരം പ്രചരണം ശരിയല്ലെന്നും താരം പറഞ്ഞു.

സിനിമകളിലൂടെയും ക്യാന്‍സറിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. മരണം ഏതു നിമിഷവും ഉണ്ടാകുമെന്ന് കാണിക്കുന്നു. എന്നാല്‍, അത് ശരിയല്ല, പോസിറ്റീവായ ചിന്ത ഉണ്ടെങ്കില്‍ ഏതു അപകടവും തരണം ചെയ്യുമെന്നും മനീഷ വ്യക്തമാക്കി. മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

English summary
Bollywood actress Maneesha koirala talk about intolerance in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X