മാണിക്യമലരായ പൂവിയുടെ ഉറുദു പതിപ്പുമായി മലപ്പുറത്തെ അധ്യാപകന്‍

  • Posted By: നിസാർ
Subscribe to Oneindia Malayalam

മലപ്പുറം: അടുത്ത കാലത്തായി ഏറെ ചര്‍ച്ചാവിഷയമായ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിന്റെ ഉറുദു പതിപ്പുമായി മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ ഉറുദു അധ്യാപകന്‍. പാലക്കാട് ചാലിശേരി സര്‍ക്കാര്‍ സ്‌കൂളിലെ ഉറുദു അധ്യാപകനും മലപ്പുറം ആലങ്കോട് പെരുമുക്ക് സ്വദേശിയുമായ ഫൈസല്‍ വട്ടപ്പറമ്പിലാണ്് ഗാനം ഉറുദുവിലേക്ക് തര്‍ജമ ചെയ്തത്.

ഷുഹൈബ് വധം: പ്രതി ആകാശെന്നതിന് തെളിവ് നൽകണം... സിപിഎമ്മിനെതിരെ ചോദ്യമുയര്‍ത്തി സുനിത ദേവദാസ്

ഹൈദരാബാദില്‍ നിന്ന് ഗാനത്തിനെതിരെ കേസ് നല്‍കുകയും ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയ ഗാനം തെറ്റായി പല ഉറുദു ദിനപത്രങ്ങളിലും അച്ചടിച്ച് വന്നതാണ് ഗാനം ഉറുദുവിലെക്ക് തര്‍ജമ ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ശനിയാഴ്ച മലപ്പുറം ജില്ലയിലെ മങ്കട വേരുംപുലാക്കല്‍ എന്‍സിടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന വനിതാ സംഗമത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ മുഹമ്മദ് ബഷീറാണ് ഗാനം റിലീസ് ചെയ്തത്.

 photo

ഫൈസല്‍ വട്ടപ്പറമ്പില്‍

ഇശല്‍ മീഡിയ സംവിധാനം ചെയ്ത ഗാനം രാവിലെ ഒമ്പതിന് യൂട്യൂബില്‍ ഇട്ടതോടെ ഉച്ചയോടെ തന്നെ അമ്പതിനായിരത്തിലധികം പേരാണ് വീക്ഷിച്ചത്. ഉച്ചയോടെ ഇത് ഒരു ലക്ഷത്തിനടുത്തായി. മലയാളത്തിനുള്ള ഈണത്തില്‍ തന്നെയാണ് ഉറുദുവിലും പാടിയിരിക്കുന്നത്.

ഗാനം ആലപിച്ചത് മഞ്ചേരി സ്വദേശി ഡോ സിദ്റത്തുല്‍ മുന്‍തഹയാണ്. സ്വദേശത്തും വിദേശത്തുമായി പാട്ടിന്റെ വഴിയില്‍ വേദികള്‍ കൈയടക്കിയ സിദ്റത്തുല്‍ മുന്‍തഹയുടെ മാണിക്യമലര്‍ ഉര്‍ദു വേര്‍ഷനും സംഗീതലോകം ഏറ്റെടുത്ത് കഴിഞ്ഞു.

മിനിമം ബാലൻസ്: പിഴ കുത്തനെ കുറച്ചു! തുകയില്‍ 70 ശതമാനം കുറവുവരുത്തിയെന്ന് എസ്ബിഐ

മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ഗുരുതര ആരോപണം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
manikya malar song now get an urdu version from malapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്