മാണിക്യ മലരായ പൂവി: പാട്ട് പിന്‍വലിക്കില്ലെന്ന് അണിയറ പ്രവർത്തകർ, നിലപാട് തിരുത്തി സംവിധായകന്‍

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തരംഗമായി മാറിക്കഴിഞ്ഞ അഡാറ് ലവ് എന്ന സിനിമയിലെ ഗാനരംഗം പിൻവലിക്കുമെന്ന നിലപാട് തിരുത്തി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സംവിധായകന്‍ ഒമർ ലുലുവാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിയിലെ ഗാനരംഗത്തിന് ലഭിച്ച പിന്തുണ പരിഗണിച്ചാണ് വൈറലായിക്കഴിഞ്ഞ ഗാനരംഗം പിന്‍ലിക്കാനുള്ള തീരുമാനത്തിൽ‍ നിന്ന് പിന്നോട്ടുപോയിട്ടുള്ളത്. സംവിധായകന്‍ ഒമർ ലുലു വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന വിവാദങ്ങൾക്കിടെ ഗാനരംഗം പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ സംവിധായകന്‍ ഒമർ ലുലു നിലപാട് തിരുത്തി രംഗത്തെത്തുകയായിരുന്നു.

പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട അഞ്ച് സുപ്രധാന കാര്യങ്ങള്‍

സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു സംഘം മുസ്ലിം യുവാക്കൾ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന യുവാക്കളുടെ പരാതിയിൽ‍ പോലീസ് ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനും അഭിനേത്രി പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിര കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ വിവാദ ഗാനരംഗം പിന്‍വലിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

വിവാദം വേദനിപ്പിക്കുന്നു

വിവാദം വേദനിപ്പിക്കുന്നു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവിയെന്ന പാട്ടിനെക്കുറിച്ചുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് സംവിധായകൻ ഒമര്‍ ലുലു വ്യക്തമാക്കിയിരുന്നു. ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ വ്യക്തമാക്കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പുറത്തിറങ്ങി വൈറലായ ഗാനരംഗം ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.

 വിവാദവും പോലീസ് കേസും

വിവാദവും പോലീസ് കേസും

മാണിക്യ മലരായ പൂവിയെന്ന വൈറലായ ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൈദരാബാദിൽ നിന്നുള്ള ഒരു സംഘം മുസ്ലിം യുവാക്കളാണ് പോലീസിൽ പരാതി നൽകിയത്. യുവാക്കളുടെ പരാതിയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നായിക പ്രിയ പ്രകാശ് വാരിയർക്കുമെതിരെ കേസെടുത്തിരുന്നു. ഹൈദരാബാദിലെ ഫലക്ക്നുമ പോലീസ് സ്റ്റേഷനിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിൽ വൈറലായിക്കഴിഞ്ഞ ഗാനരംഗത്തിനെതിരെ പരാതി ലഭിച്ചത്.

 തല്‍ക്കാലം നീക്കില്ല

തല്‍ക്കാലം നീക്കില്ല

വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാട്ട് തല്‍ക്കാലത്തേയ്ക്ക് നീക്കം ചെയ്യില്ലെന്നും സിനിമയില്‍ നിന്ന് ഒഴിവാക്കണോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സംഗീത സംവിധായകന്‍ ഷാൻ റഹ്മാൻ അറിയിച്ചു. മാണിക്യമലരായ പൂവിയെന്ന മാപ്പിളപ്പാട്ട് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നാണെന്നും പാട്ട് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുമ്പോൾ‍ അർത്ഥവ്യത്യാസം വരുന്നുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ.

 നിയമപരമായി നേരിടും, പിന്നോട്ടില്ല

നിയമപരമായി നേരിടും, പിന്നോട്ടില്ല

മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയർന്ന വിവാദങ്ങളെ നിയമപരമായി നേരിടുമെന്ന് സംവിധായകൻ ഒമർ ലുലു വ്യക്തമാക്കിയിട്ടുണ്ട്. പ്രിയയ്ക്ക് നേരേയും കേസുണ്ടെന്ന് അറിഞ്ഞതോടെയാണ് ഗാനം പിൻവലിക്കാൻ ആലോചിച്ചതെന്നും കേസ് തനിക്കെതിരെ മാത്രമാണെന്ന് അറിഞ്ഞതിനാലാണ് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്നും ഒമര്‍ ലുലു വ്യക്തമാക്കി. സധൈര്യം മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ സംവിധായകൻ പിന്‍മാറാൻ തീരുമാനമില്ലെന്നും അങ്ങനെ ചെയ്താൽ നാളെ മറ്റ് സിനിമളേയും ഇത് ബാധിക്കുമെന്നും ഒമർ ലുലു കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ആർഎസ്എസിന് മേവാനിയുടെ മറുപടി!!


ഒരു അഡാറ് ലൗലിലെ ഗാനരംഗം വൈറലായതിന് പിന്നാലെ പാട്ടിനെ അഭിനന്ദിച്ച് യുവനേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. ഈ ഗാനത്തിന്റെ വിജയം ആർഎസ്എസിന്റെ വാലന്റൈൻസ് വിരുദ്ധതയ്ക്കുള്ള മറുപടിയാണെന്നാണ് ജിഗ്നേഷ് ട്വീറ്റിൽ കുറിച്ചത്.

English summary
Manikya malaraya poovi row director Omar Lulu's reactions about the controversy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്