Get Updates
Get notified of breaking news, exclusive insights, and must-see stories!

പകര്‍ച്ചവ്യാധി പ്രദേശങ്ങളില്‍ മണിപ്പാല്‍ മെഡിക്കല്‍ കോളെജ് സംഘമെത്തി

കോഴിക്കോട്: പേരാമ്പ്രയിലെ പകര്‍ച്ചവ്യാധി പ്രദേശങ്ങള്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍കോളജ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം പരിശോധിച്ചു. ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.
വൈറല്‍ പനി സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. ഇതില്‍ നാല് പേരില്‍ മാത്രമേ സമാന വൈറസ് സ്ഥിരീകരിച്ചിട്ടുള്ളൂ എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.


കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുള്ള ഒരാള്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം. ഒരു കുടുംബത്തിലെ മൂന്നു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെയും പനി മരണമുണ്ടായി. വൈറസ് ബാധയേറ്റ വവ്വാലുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം പടരുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍. പനി പ്രതിരോധിക്കാന്‍ ജില്ലതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫൊഴ്‌സ് വഹിക്കും. മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സമാന വൈറസ് പനി കണ്ടെത്തിയവരെയാണ് നിരീക്ഷിക്കുന്നത്. ഇതില്‍ അഞ്ച് പേരുടെ സാമ്പിളുകള്‍ വിദഗ്ദ പരിശോധനക്കായി അയച്ചിട്ടുണ്ട്്.

epidemic

Recommended Video

cmsvideo
    നിപ്പോ വൈറസ്, കേന്ദ്ര സംഘം കോഴിക്കോട്ട് ഇന്നെത്തും | Oneindia Malayalam

    പന്തിരിക്കര സൂപ്പിക്കടക്ക് സമീപത്തെ വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, മുഹമ്മദ് സാദിഖ്, പിതാവ് മൂസയുടെ ജ്യേഷ്ഠന്റെ ഭാര്യ മറിയം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൂസയും മകന്റെ ഭാര്യ ആത്തിഫയും ചികിത്സയിലാണ്. കൂടാതെ ചികിത്സിച്ച നഴ്‌സും, മരണാനന്തര ചടങ്ങില്‍ അടുത്തിടപഴകിയ ഒരാളും ചികിത്സയിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+