കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആശ ശരതും ശ്വേത മേനോനും മോഹൻലാലിന്റെ പാനലല്ല', ജയിക്കാനുളള തന്ത്രമെന്ന് മണിയൻപിളള രാജു

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ രംഗത്തെ ഏക താരസംഘടനയായ എഎംഎംഎയില്‍ തിരഞ്ഞെടുപ്പ് വാശിയേറുന്നു. അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കാണ് ശക്തമായ മത്സരം നടക്കുന്നത്. ആശ ശരത്, ശ്വേത മേനോന്‍ എന്നിവരുടെ ഔദ്യോഗിക പാനലിന് എതിരെ മണിയന്‍പിളള രാജു രംഗത്ത് ഇറങ്ങിയതോടെയാണ് പോരാട്ടം കടുത്തിരിക്കുന്നത്. താരങ്ങള്‍ വാശിയേറി പ്രചാരണത്തിലാണ്. ആശ ശരത്, ശ്വേത മേനോന്‍ എന്നിവർ മോഹൻലാലിന്റെ പാനലാണ് എന്നുളള വാദം തള്ളി രംഗത്ത് വന്നിരിക്കുകയാണ് മണിയൻപിളള രാജു.

1

ഡിസംബര്‍ 19ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യയും ട്രഷറര്‍ സ്ഥാനത്തേക്ക് സിദ്ധിഖും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇനി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും 11 അംഗ കമ്മിറ്റിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്.

2

വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഇത്തവണ സ്ത്രീകള്‍ക്ക് വേണ്ടി നീക്കി വെക്കാനാണ് അമ്മ സംഘടന തീരുമാനിച്ചത്. അത് പ്രകാരമാണ് ശ്വേത മേനോനും ആശ ശരതും മത്സരിക്കാനിറങ്ങിയത്. എന്നാല്‍ ഇതേ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മണിയന്‍ പിളള രാജുവും ഇറങ്ങിയത് അമ്മ അംഗങ്ങളില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. ഒരു പാനലിന്റെയും ഭാഗമല്ലാതെയാണ് മണിയന്‍ പിള്ള രാജു മത്സരിക്കുന്നത്.

3

ശക്തമായ മത്സരമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത് എന്ന് മണിയന്‍ പിള്ള രാജു പറയുന്നു. അമ്മ സംഘടന ഉണ്ടാക്കിയവരില്‍ ഒരാളാണ് താന്‍. ഇരുപത്തിയേഴ് വര്‍ഷക്കാലമായി താന്‍ അമ്മയില്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. രണ്ട് മൂന്ന് തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്നതേ ഉളളൂ. അമ്മ ഇപ്പോള്‍ കുറേക്കൂടി സാമ്പത്തിക ഭദ്രതയായി, കുറേക്കൂടി നല്ല കാര്യങ്ങള്‍ ചെയ്യാമെന്നായി. അപ്പോഴാണ് ഒരു തവണ വൈസ് പ്രസിഡണ്ടായി നില്‍ക്കാം എന്ന് തനിക്ക് തോന്നിയത്.

4

പാനലിന്റെയൊന്നും ഭാഗമാകാതെയാണ് താന്‍ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച കാര്യം തന്നോട് ആരും പറഞ്ഞിരുന്നില്ല. നോമിനേഷന്‍ കൊടുത്ത് കഴിഞ്ഞ ശേഷമാണ് അത് തന്നോട് പറയുന്നത്. അക്കാര്യം ജനറല്‍ ബോഡിയോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോ തീരുമാനിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടില്ലല്ലോ എന്ന കാര്യം താന്‍ ചൂണ്ടിക്കാട്ടി. നേരത്തെ കാര്യം പറഞ്ഞിരുന്നുവെങ്കില്‍ താന്‍ നോമിനേഷന്‍ നല്‍കില്ലായിരുന്നുവെന്നും മണിയന്‍ പിളള രാജു പറഞ്ഞു.

5

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ത്രീകള്‍ വരുന്നതില്‍ തനിക്ക് സന്തോഷം മാത്രമേ ഉളളൂ. നോമിഷേന്റെ സ്‌ക്രൂട്ടിനിയും കഴിഞ്ഞാണ് തന്നോട് കാര്യം പറയുന്നത്. അതോടെ പിന്മാറാന്‍ സാധിക്കാതെയായി. ആരൊക്കെ വര്‍ക്ക് ചെയ്യുന്നവരുണ്ട്, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുണ്ട് എന്നൊക്കെ അമ്മയിലെ അംഗങ്ങള്‍ക്ക് അറിയാം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നാലും എല്ലാവരും അമ്മയില്‍ ഒന്നാണ്, അമ്മ നന്നായി തന്നെ മുന്നോട്ട് പോകുമെന്നും മണിയന്‍പിളള രാജു പറഞ്ഞു

6

ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ ലഭിക്കും. താന്‍ പോസ്റ്ററടിക്കുകയോ പബ്ലിസിറ്റിയോ ചെയ്യുന്നില്ല. എല്ലാ അംഗങ്ങളേയും ഒരു തവണ ഫോണില്‍ വിളിച്ച് സംസാരിച്ചു. എല്ലാവരും നന്നായി പ്രതികരിച്ചു. അതില്‍ കൂടുതല്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് മാറ്റി വെക്കുന്നത് ഇപ്പോഴത്തെ ഭരണസമിതിയിലുളള മുകേഷും ഗണേഷും ജഗദീഷും അടക്കം അറിഞ്ഞിട്ടില്ല. ജയിച്ചാലും തോറ്റാലും താന്‍ അമ്മയില്‍ തന്നെ തുടരുമെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.

മഞ്ജുവിനോടും മമതയോടും അന്വേഷിച്ചു, അവരാണ് രണ്ട് പേര്‍ മത്സരിക്കാനായി നിര്‍ദേശിച്ചതെന്ന് ബാബുരാജ്മഞ്ജുവിനോടും മമതയോടും അന്വേഷിച്ചു, അവരാണ് രണ്ട് പേര്‍ മത്സരിക്കാനായി നിര്‍ദേശിച്ചതെന്ന് ബാബുരാജ്

Recommended Video

cmsvideo
Marakar might not satisfy my fans but won awards says Mohanlal | Oneindia Malayalam
7

തനിക്ക് അധികാര താല്‍പര്യമൊന്നും ഇല്ല. പക്ഷേ വിവരം നോട്ടീസ് വഴിയെങ്കിലും അറിയിക്കണമായിരുന്നു. ശ്വേത മേനോനും ആശ ശരതും മോഹന്‍ലാലിന്റെ പാനല്‍ ആണ് എന്നൊക്കെ ചുമ്മാ പറയുന്നതാണെന്നും മണിയന്‍പിളള രാജു പറഞ്ഞു. മോഹന്‍ലാല്‍ തനിക്ക് വേണ്ടിയോ മറ്റാര്‍ക്ക് വേണ്ടിയോ ഇടപെടില്ല. അദ്ദേഹം ആര്‍ക്ക് വേണ്ടിയും ഇടപെടില്ല. അവര്‍ വെളിയില്‍ പറഞ്ഞ് നടക്കുന്നത് മോഹന്‍ലാലിന്റെ പാനല്‍ എന്നാണ്. ഇതില്‍ മോഹന്‍ലാലിന്റെ പാനലോ മമ്മൂട്ടിയുടെ പാനലോ ഇല്ല. ജയിക്കാന്‍ വേണ്ടിയുളള തന്ത്രമാണ് മോഹന്‍ലാലിന്റെ പാനല്‍ എന്ന് പറയുന്നത്. മോഹന്‍ലാലിന് എതിരെ താനോ അമ്മയിലെ മറ്റ് ആരെങ്കിലുമോ നില്‍ക്കില്ല. അമ്മയില്‍ അങ്ങനൊരു പിളര്‍പ്പ് ഇല്ലെന്നും മണിയന്‍പിളള രാജു വ്യക്തമാക്കി.

English summary
Maniyan Pillai Raju says he was not informed about reserving AMMA vice president post to women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X