കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് വീട്ടിലിരുന്നേനെ; മഞ്ഞളാംകുഴി അലി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലി രംഗത്ത്. സര്‍ക്കാര്‍ ജേക്കബ് തോമസിനെ വേട്ടയാടുന്നു എന്നാണ് എല്ലാവരും പറയുന്നത് എന്നാല്‍ ജേക്കബ് തോമസ് സര്‍ക്കരിനെയാണ് വേട്ടയാടുന്നത്. മഞ്ഞളാംകുഴി അലി പറഞ്ഞു.

അദ്ദേഹം ആരുടേയോ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നതുകൊണ്ട് മാത്രമാണ് ജേക്കബ് തോമസ് സര്‍വീസില്‍ തുടരുന്നത്. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് എന്നേ വീട്ടിലിരുന്നേനെ എന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.

mangalamkuzhi ali

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മഞ്ഞളാംകുഴി അലി ജേക്കബ് തോമസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ജേക്കബ് തോമസ് രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകള്‍ സര്‍ക്കാരിനെ വോട്ടയാടുന്നതായി മുഖ്യമന്ത്രിയും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രി നിലപാട് മാറ്റുകയായിരുന്നു.

ആദ്യമായാണ് ജേക്കബ് തോമസിനെ വിമര്‍ശിച്ചുകൊണ്ട് ഭരണപക്ഷ അംഗം നിമയസഭയില്‍ രംഗത്തുവരുന്നത്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റത് സഭയെ കലുഷിതമാക്കി.

English summary
Minister for Urban Affairs Manjalamkuzhi Ali on Wednesday severely criticized DGP Jacob Thomas in the assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X