കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?

തിരഞ്ഞെടുപ്പിൽ വിജയിയുടെ ഭൂരിപക്ഷത്തെ ബാധിക്കും വിധം കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞാൽ മാത്രമേ വോട്ട് വീണതാർക്കാണെന്ന കാര്യം പരിശോധിക്കുകയുള്ളു.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: മഞ്ചേശ്വരത്തെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. അതേസമയം, കള്ളവോട്ട് തെളിഞ്ഞാൽ കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും എന്ന് ഭയന്ന് ലീഗ് എംഎൽഎ രാജിവെച്ചാലും ഹർജിയുടെ പ്രസക്തിക്ക് കോട്ടം തട്ടില്ലെന്നാണ് നിയമവിദഗ്ദരുടെ വിലയിരുത്തൽ.

മാധ്യമപ്രവർത്തകർക്കായി കേസ് വാദിച്ച അഭിഭാഷകർക്ക് സസ്പെൻഷൻ! ബാർ അസോസിയേഷനെതിരെ എതിർപ്പ് ശക്തം...മാധ്യമപ്രവർത്തകർക്കായി കേസ് വാദിച്ച അഭിഭാഷകർക്ക് സസ്പെൻഷൻ! ബാർ അസോസിയേഷനെതിരെ എതിർപ്പ് ശക്തം...

കോടതി വിധി വരുന്നതിന് മുൻപ് നിലവിലെ വിജയി പിബി അബ്ദുറസാക്ക് എംഎൽഎ രാജിവെച്ചാലും ഹർജിയുടെ പ്രസക്തി നഷ്ടമാകില്ല. ഹർജിയിൽ യുക്തിസഹമായ തീർപ്പിനുള്ള അവകാശവും പരിഗണിക്കും. അതേസമയം, തിരഞ്ഞെടുപ്പിൽ വിജയിയുടെ ഭൂരിപക്ഷത്തെ ബാധിക്കും വിധം കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞാൽ മാത്രമേ വോട്ട് വീണതാർക്കാണെന്ന കാര്യം പരിശോധിക്കുകയുള്ളു.

കള്ളവോട്ട് തെളിഞ്ഞാൽ മാത്രം...

കള്ളവോട്ട് തെളിഞ്ഞാൽ മാത്രം...

ഭൂരിപക്ഷത്തെ ബാധിക്കും വിധം കള്ളവോട്ട് നടന്നുവെന്ന് തെളിവെടുപ്പിൽ ബോധ്യമായാൽ മാത്രമേ വോട്ടുകൾ വീണത് ആർക്കാണെന്ന കാര്യം പരിശോധിക്കുകയുള്ളു. അങ്ങനെയാണെങ്കിൽ വോട്ടിംഗ് മെഷീനിലെ വിവരം ഡീകോഡ് ചെയ്ത് കള്ളവോട്ട് ആരുടെ പേരിലാണെന്ന് കണ്ടെത്തും.

കള്ളവോട്ട് നടന്നുവെന്ന് തെളിയണം...

കള്ളവോട്ട് നടന്നുവെന്ന് തെളിയണം...

വോട്ട് വീണത് ആർക്കാണെന്ന് പരിശോധിക്കണമെന്നാണ് കെ സുരേന്ദ്രൻ വാദിക്കുകയെങ്കിലും, കള്ളവോട്ട് നടന്നുവെന്ന് ആദ്യഘട്ട തെളിവെടുപ്പിൽ കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇക്കാര്യം പരിശോധിക്കാൻ ഉത്തരവിടുകയുള്ളൂ.

കള്ളവോട്ടുകൾ ആർക്കാണെന്ന് കണ്ടെത്തും...

കള്ളവോട്ടുകൾ ആർക്കാണെന്ന് കണ്ടെത്തും...

അങ്ങനെയുള്ള പരിശോധനയിലേക്ക് നീങ്ങുകയാണെങ്കിൽ കള്ളവോട്ടുകൾ ആർക്കാണ് ചെയ്തതെന്ന് കണ്ടെത്തി അവരുടെ കണക്കിൽ കുറവ് ചെയ്യും.

അന്തിമതീർപ്പ് കൽപ്പിക്കുന്നത്...

അന്തിമതീർപ്പ് കൽപ്പിക്കുന്നത്...

കള്ളവോട്ടുകൾ കണ്ടെത്തി സ്ഥാനാർത്ഥികളുടെ കണക്കിൽ നിന്ന് കുറവ് ചെയ്തതിന് ശേഷം. അതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം വിലയിരുത്തി തിരഞ്ഞെടുപ്പ് ഹർജിയിൽ കോടതി അന്തിമവിധി പുറപ്പെടുവിക്കും.

അത്യാവശ്യഘട്ടത്തിൽ മാത്രം...

അത്യാവശ്യഘട്ടത്തിൽ മാത്രം...

എന്നാൽ അത്യാവശ്യഘട്ടത്തിൽ മാത്രമേ വോട്ടിംഗ് മെഷീനിലെ വിവരങ്ങൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിടുകയുള്ളൂ. അതിനാല്‍, നിലവിലെ വിജയി രാജിവെച്ചാല്‍പ്പോലും ഹര്‍ജിയുടെ പ്രസക്തി നഷ്ടമാകില്ല.

ഹൈദരാബാദിൽ നിന്ന് സാങ്കേതിക വിദഗ്ദർ...

ഹൈദരാബാദിൽ നിന്ന് സാങ്കേതിക വിദഗ്ദർ...

മരിച്ചവരുടെയോ വിദേശത്തുള്ളവരുടെയോ പേരിൽ വോട്ട് ചെയ്തുവെന്ന് കണ്ടെത്തിയാൽ മാത്രമേ കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കാനാകു. വോട്ടിംഗ് മെഷീനിലെ വിവരങ്ങൾ ഡീകോഡ് ചെയ്യാൻ ഉത്തരവിട്ടാൽ ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ സാങ്കേതിക വിദഗ്ദർ നേരിട്ടെത്തിയാകും പരിശോധന നടത്തുക.

ഇതിന് മുൻപ്...

ഇതിന് മുൻപ്...

2001ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇതിന് മുൻപ് സമാനമായ ഹർജി കോടതിയിലെത്തിയത്. ഇരവിപുരത്ത് നിന്നും 21 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എഎ അസീസിന്റെ വിജയത്തെ ചോദ്യം ചെയ്ത് മുസ്ലീം ലീഗിലെ ടിഎ അഹമ്മദ് കബീറാണ് അന്ന് കോടതിയെ സമീപിച്ചത്.

പരിശോധിച്ചെങ്കിലും ഫലം മാറിയില്ല...

പരിശോധിച്ചെങ്കിലും ഫലം മാറിയില്ല...

ഇരവിപുരം തിരഞ്ഞെടുപ്പിൽ ഫലത്തെ സ്വാധീനിക്കുന്ന കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് വോട്ടിംഗ് മെഷീനിലെ വിവരങ്ങൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സ്ഥാനാർത്ഥികളുടെ ഓരോ വോട്ടും പരിശോധിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല.

English summary
manjeswar election; court proceedings on k surendran's petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X