കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് ഖമറുദ്ദീനോ അഷ്‌റഫോ; മുസ്ലിം ലീഗ് തീരുമാനം ബുധനാഴ്ച

Google Oneindia Malayalam News

കോഴിക്കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചോദ്യത്തിന് ഉത്തരം വൈകാതെ ലഭിക്കും. ബുധനാഴ്ചക്കകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ലീഗ് വൃത്തങ്ങള്‍ പറയുന്നു. പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ചാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

League-flag

പിബി അബ്ദുറസാഖ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എംസി ഖമറുദ്ദീന്‍, യൂത്ത് ലീഗ് നേതാവ് എകെഎം അഷ്‌റഫ് എന്നിവരാണ് സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ സൂചിപ്പിച്ചു. ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യം ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു.

ആധാറിന് പുറമെ പുതിയ കാര്‍ഡ്; നിര്‍ദേശവുമായി അമിത് ഷാ, ജനസംഖ്യാ കണക്കെടുപ്പ് ആപ്പ് വഴിആധാറിന് പുറമെ പുതിയ കാര്‍ഡ്; നിര്‍ദേശവുമായി അമിത് ഷാ, ജനസംഖ്യാ കണക്കെടുപ്പ് ആപ്പ് വഴി

മുസ്ലിം ലീഗിന്റെ മണ്ഡലമാണ് മഞ്ചേശ്വരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് യുഡിഎഫ് നേതൃയോഗം ചേരും. വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍, പിസി വിഷ്ണുനാഥ്, ജ്യോതി വിജയകുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സിപിഎം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. മേയര്‍ പ്രശാന്ത്, മുന്‍ മന്ത്രി വിജയകുമാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. 24ന് വോട്ടെണ്ണും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മല്‍സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് നാല് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

English summary
Manjeswaram By election; Muslim League to Announce Candidate within Two Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X