മഞ്ജു വാര്യർ മമ്മൂട്ടി ഫാൻസിനൊപ്പം? പാർവ്വതി വിവാദത്തില്‍ മൗനം പാലിച്ച നടി ഇപ്പോൾ എന്ത് പറയുമെന്ന്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മമ്മൂട്ടി ഫാൻസിനൊപ്പം മഞ്ജു വാര്യർ | Oneindia Malayalam

  തിരുവനന്തപുരം: സിനിമയിലെ വനിത കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പിളര്‍പ്പിന്റെ വക്കിലാണെന്ന് പോലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം ഒരു പ്രശ്‌നവും സംഘടനയ്ക്കുള്ളില്‍ ഇല്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോഴും സ്പഷ്ടതയില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

  കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ആയിരുന്നു നടന്നത്. അതിന് പിന്നില്‍ മമ്മൂട്ടി ഫാന്‍സ് തന്നെ ആയിരുന്നു എന്നതും വ്യക്തം. സംഘടനയില്‍ തനിക്കൊപ്പം ഉള്ള ഒരു നടിക്കെതിരെ ഇത്രയും രൂക്ഷമായ ആക്രമണം ഉണ്ടായിട്ടും മഞ്ജു വാര്യര്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യവും ഉയര്‍ന്നു.

  ചിലരുടെ തനിനിറം പുറത്ത് കൊണ്ടുവരാന്‍ വിവാദങ്ങള്‍ സഹായിച്ചു എന്നായിരുന്നു പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചത്. ഇത് മഞ്ജു വാര്യരെ ലക്ഷ്യമിട്ടായിരുന്നു എന്നും ചിലര്‍ ആരോപിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സിന്റെ പാളയത്തില്‍ ആണോ മഞ്ജു വാര്യര്‍ ഉള്ളത് എന്ന ചോദ്യം ഉറക്കെ തന്നെ ചിലര്‍ ചോദിക്കുന്നുണ്ട്. അതിന് വഴിയൊരുക്കിയതും മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു.

  മഞ്ജു വാര്യര്‍ വെറുമൊരു നടിയല്ല

  മഞ്ജു വാര്യര്‍ വെറുമൊരു നടിയല്ല

  മഞ്ജു വാര്യരെ ഒരു നടി എന്ന് മാത്രം വിലയിരുത്താന്‍ ആവില്ല. ഒരു വ്യാഴവട്ടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ലേഡ് സൂപ്പര്‍ സ്റ്റാര്‍ എന്ന ഇമേജ് സ്വന്തമാക്കിയ ആളാണ്. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ വെറും ഒരു നടി മാത്രമല്ല.

  പാര്‍വ്വതി വിവാദത്തില്‍

  പാര്‍വ്വതി വിവാദത്തില്‍

  പരസ്യ പ്രതികരണങ്ങള്‍ അധികം നടത്തുന്ന ആളല്ല മഞ്ജു വാര്യര്‍. നടി ആക്രമിക്കപ്പെട്ടപ്പോള്‍ മാത്രമായിരുന്നു മഞ്ജു ശക്തമായ പ്രതികരണം നടത്തിയത്. ആ പ്രതികരണം തന്നെ ആയിരുന്നു കേസിനെ ഇത്രയേറെ സ്വാധീനിച്ചതും. എന്നാല്‍ പാര്‍വ്വതിയുടെ കാര്യത്തില്‍ മഞ്ജു വാര്യര്‍ നിശബ്ദത പാലിച്ചു.

  മമ്മൂട്ടി ഫാന്‍സ്

  മമ്മൂട്ടി ഫാന്‍സ്

  പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത് മമ്മൂട്ടി ആരാധകര്‍ ആയിരുന്നു. മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതിന്റെ പേരില്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ വണ്‍ സ്റ്റാര്‍ കാമ്പയിനിങ് നടത്തിയതും മറ്റാരും ആയിരുന്നില്ല.

  ആ ഫാന്‍സിനൊപ്പം...

  ആ ഫാന്‍സിനൊപ്പം...

  മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്നും തങ്ങള്‍ക്ക് പങ്കില്ലെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അസോസിയേഷന്‍ അംഗത്വത്തിന് പുറത്ത് നടന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നത് പൊതുസമൂഹത്തിനും വ്യക്തമായി അറിയാം. ആ ഫാന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുത്തു എന്നതാണ് ഇപ്പോഴത്തെ ആക്ഷേപം.

  മുഖ്യാതിഥി

  മുഖ്യാതിഥി

  മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു. ഇവര്‍ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനവും മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു. ഇതിന്റെ പേരില്‍ ആണ് ഇപ്പോള്‍ ഡബ്ല്യുസിസി പിളര്‍പ്പിന്റെ വക്കിലേക്ക് എന്ന രീതിയില്‍ വാര്‍ത്തകള്‍ കൂടുതലായി പ്രടരിക്കുന്നത്.

  എന്തിന് മമ്മൂട്ടിയെ തള്ളണം

  എന്തിന് മമ്മൂട്ടിയെ തള്ളണം

  കസബ വിവാദത്തില്‍ രൂക്ഷമായ ആക്രമണങ്ങള്‍ നേരിടുമ്പോള്‍ പാര്‍വ്വതി പോലും മമ്മൂട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. മമ്മൂട്ടി എന്ന നടനെ അംഗീകരിച്ചുകൊണ്ടായിരുന്നു എല്ലാ വിമര്‍ശനങ്ങളും. പിന്നെന്തിന് മഞ്ജു വാര്യര്‍ മമ്മൂട്ടിയെ തള്ളിപ്പറയണം എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

  മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍

  മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍

  മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ ആളാണ് മഞ്ജു വാര്യര്‍. ഇതിന് മുമ്പ് വന്ന പല അവസരങ്ങളും നഷ്ടമായ കഥകള്‍ സിനിമ മേഖലയില്‍ വലിയ തോതില്‍ പ്രചരിക്കുന്നും ഉണ്ട്. ഈ സാഹചര്യത്തില്‍ മഞ്ജു വാര്യര്‍ നിലപാട് മാറ്റിയോ എന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നുണ്ട്.

  തുടക്കത്തിലേ കല്ലുകടി

  തുടക്കത്തിലേ കല്ലുകടി

  വനിത സംഘടനയുടെ തുടക്കത്തിലേ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ഏതൊരു സംഘടനയ്ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെ ആയിരുന്നു അത്. ഇപ്പോഴും വനിത കൂട്ടായ്മ ഒരു സമ്പൂര്‍ണ സംഘടന എന്ന രീതിയിലേക്ക് എത്തിയിട്ടില്ല. അതിനിടെയാണ് ഇത്തരം വിവാദങ്ങള്‍ കടന്നുവരുന്നത്. ഇതിന് പിന്നിലും ചില താത്പര്യങ്ങള്‍ ഉണ്ട് എന്ന് കരുതുന്നവരും കുറവല്ല.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Manju Warrier in Mammootty Fans Association's programme- New Controversy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്